പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ഇസ്രായേൽ-ഗാസ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന കിബ്ബട്ട്സ് നിർ ഓസിലെ ഒരു വീടിനുള്ളിൽ ഒരു സ്ത്രീ ഉറക്കെ കരഞ്ഞ് നിലവിളിക്കുന്നത് കണ്ടതായി ജമാല്‍ പറഞ്ഞു. എനിക്ക് അപ്പോൾ എന്താണോ ചെയ്യാൻ തോന്നിയത് അത് ഞാൻ ചെയ്തു. ആ സ്ത്രീയെ ഞാൻ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. അവർ ജീൻസ് ഷോർട്ട്സാണ് ധരിച്ചിരുന്നതെന്നാണ് ഓർമ്മ. എന്നാൽ അതിനു ശേഷം അവർക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും അയാൾ വീഡിയോയിൽ പറഞ്ഞു.
advertisement
എന്നാല്‍ പിതാവ് തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് 18 വയസ്സുള്ള മകൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. “ആദ്യം പിതാവ് യുവതിയെ ബലാത്സംഗം ചെയ്തു. പിന്നെ ഞാന്‍ ബലാത്സംഗം ചെയ്തു. അതിന് ശേഷം എന്റെ കസിനും യുവതിയെ ബലാത്സംഗം ചെയ്തു. അത് കഴിഞ്ഞ് ഞങ്ങള്‍ പോയി. പക്ഷേ ഞങ്ങള്‍ ബലാത്സംഗം ചെയ്ത ശേഷം യുവതിയെ എന്റെ പിതാവ് വെടിവെച്ചുകൊന്നുവെന്നും” മകന്‍ അബ്ദുല്ല പറഞ്ഞു.
ഓരോ വീടുകളിലും ഇതുപോലെ ആരെയെങ്കിലും കണ്ടെത്തിയാല്‍ ഞങ്ങള്‍ അവരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്നും ജമാൽ വെളിപ്പെടുത്തി. മറ്റൊരു വീട്ടിൽ കയറി ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയതിനെകുറിച്ചും ജമാൽ യാതൊരു പശ്ചാത്താപവുമില്ലാതെ വിശദീകരിച്ചു. " ആദ്യത്തെ വീട്ടില്‍, ഞാൻ ഒരു സ്ത്രീയെയും അവളുടെ ഭർത്താവിനെയും കണ്ടെത്തി, ഞങ്ങള്‍ അവരെ അടിച്ച് കൊന്നു. അവർക്ക് 40 വയസ്സിന് മുകളിൽ പ്രായമുണ്ടായിരുന്നുവെന്നും" അയാൾ പറഞ്ഞു.
അതേസമയം ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7 ലെ ആക്രമണത്തിനിടെ ഹമാസ് തോക്കുധാരികള്‍ പിടികൂടിയ അഞ്ച് വനിതാ സൈനികരെ ബന്ദികളാക്കുന്ന വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. " ഈ പെൺകുട്ടികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ദയവുചെയ്ത് ഈ ക്രൂരത കാണാതെ പോകരുത്. ഈ ദൃശ്യങ്ങൾ കണ്ട് നമ്മുടെ ആളുകളെ തിരികെ കൊണ്ടുവരാൻ ഇസ്രായേലിനെ പിന്തുണയ്ക്കണം" ഇസ്രയേല്‍ സർക്കാർ വക്താവ് ഡേവിഡ് മെൻസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീഡിയോയിൽ വനിതാ സൈനികരെ മർദ്ദിക്കുകയും രക്തം വാർന്നൊഴുകുന്നതിനിടെ അവരെ ജീപ്പിൽ കയറ്റുന്നതും കാണാം.
