TRENDING:

യുഎഇയിൽ ക​ന​ത്ത മ​ഴ: സ്കൂളുകള്‍ക്ക് അവധി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദു​ബാ​യ്: ക​ന​ത്ത മ​ഴ​യി​ൽ യു​എ​ഇ​യി​ൽ ജ​ന​ജീ​വി​തം താ​റു​മാ​റാ​യി. മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നു സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നിരവധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
advertisement

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ആ​കെ വെ​ള്ള​ത്തി​ലാ​ണ്. മ​ര​ങ്ങ​ള്‍ റോ​ഡു​ക​ളി​ലേ​ക്കു ക​ട​പു​ഴ​കി വീ​ണ​തോ​ടെ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ റോഡുകളിലെല്ലാം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.

കനത്ത മഴയിൽ യുഎഇയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും

ദുബായ് മീഡിയാസിറ്റി, അൽ ഖസ്‌ന, തെക്കൻ വത്ബ, മുസഫ, അൽ ബതീൻ, ദുബായ്, ഷാർജ വിമാനത്താവളങ്ങൾ, ഫുജൈറയിലെ മസാഫി, ഷാർജയിലെ ദൈദ് എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു. കനത്തമഴയ്ക്കൊപ്പം പൊടിക്കാറ്റും തുടർന്നതോടെ ദൂരകാഴ്ചാപരിധി കുറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്പനികളോട് അധികൃതർ നിർദേശിച്ചു.

advertisement

കാലാവസ്ഥാ വ്യതിയാനം മുൻനിർത്തി ആവശ്യമെങ്കിൽ ജോലി സമയത്തിൽ മാറ്റം വരുത്തണമെന്നും നിർദേശമുണ്ട്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകി. മഴ ചൊവ്വാഴ്ച രാത്രി വരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ ക​ന​ത്ത മ​ഴ: സ്കൂളുകള്‍ക്ക് അവധി