കനത്ത മഴയിൽ യുഎഇയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും

Last Updated:
ദുബായ്: കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ വ്യാപകമായ ഗതാഗതക്കുരുക്കും അപകടങ്ങളും റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ വൈകിയതിനു പുറമെ വിദ്യാലയങ്ങൾക്ക് അവധി നൽകി. പൊടിക്കാറ്റ് ശക്തമായത് പുറത്തിറങ്ങുന്നതുപോലും ദുഃസ്സഹമാക്കി. അന്തരീക്ഷം പൊടികൊണ്ട് മൂടിയത് ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകൾ രൂപപ്പെട്ടു.
മഴ തിമർത്തു പെയ്തതോടെ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ പഠനം മുടങ്ങി. വാഹനമൊഴിയാത്ത റോഡുകളിൽ വെള്ളം കെട്ടി നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ ബസുകൾക്ക് യഥാസമയം സ്കൂളുകളിൽ എത്താനായില്ല. ഇതേ തുടർന്ന് വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളും മോശം കാലാവസ്ഥയെ തുടർന്ന് വൈകി. ഏറ്റവും ഒടുവിലത്തെ സർവീസ് സ്റ്റാറ്റസ് ഓൺലൈൻ വഴി മനസിലാക്കണമെന്ന് എമിറേറ്റ്സ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
advertisement
മഴ പെയ്ത ഹൈവേകളിൽ യാത്ര അതീവ ശ്രദ്ധയോടെ വേണമെന്നും നിർദേശം പുറപ്പെടുവിച്ചു. വേഗതകുറച്ച് വാഹനമോടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്ന് രാവിലെ വരെ തകർത്തു പെയ്ത മഴ ഉച്ചയോടെ ശമിച്ചു. ഞായർ വൈകിട്ടായിരുന്നു മഴ ആരംഭിച്ചത്. രാത്രി നേരിയ രീതിയിൽ പെയ്ത മഴ പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ റോഡുകളിലും മറ്റും വെള്ളക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കനത്ത മഴയിൽ യുഎഇയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement