വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം രഹസ്യമായി തുടർന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്ക്കൊപ്പം ഉണ്ടായിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. വർഷങ്ങൾക്കു ശേഷം തന്‍റെ കുഞ്ഞിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്‌ലൻഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു.
ഒരു പ്രാദേശിക വാർത്താ ഏജൻസിയാണ് രഹസ്യബന്ധത്തിൽ മന്ത്രിക്ക് കുഞ്ഞുണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെയാണ് ലോവയുടെ രാജിക്കു വേണ്ടിയുള്ള മുറവിളി ഉയർന്നത്. വളരെ ഗൗരമേറിയ കാര്യമാണിതെന്ന് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവച്ച ലോവ, പാർലമെന്‍റ് അംഗത്വം രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ആ സംഭവത്തിനു ശേഷം ഒരുപാടുകാലം കഴിഞ്ഞു പോയി. ഒരുപാട് മാറ്റങ്ങൾ തനിക്കുണ്ടായി, ഇന്നായിരുന്നെങ്കിൽ വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇക്കാര്യമെല്ലാം കൈകാര്യം ചെയ്യുക എന്നാണ് ലോവ പറയുന്നത്.
advertisement
ഐസ്‌ലാൻഡിൽ ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം എത്ര?
ബിബിസി റിപ്പോർട്ട് പ്രകാരം, 15 വയസ്സുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഐസ്‌ലാൻഡിൽ നിയമവിരുദ്ധമല്ല, കാരണം അതാണ് രാജ്യത്തെ നിയമപരമായ പ്രായം. എന്നാൽ ഒരു അധ്യാപകനോ ഉപദേഷ്ടാവോ 18 വയസിന് താഴെയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. 18 വയസിനുതാഴെയുള്ള സാമ്പത്തികമായി ആശ്രയത്വമുള്ളയാളുമായി കിടക്ക പങ്കിടുന്നതിനും ഇത് ബാധകമാണ്. 16കാരനുമായി രഹസ്യബന്ധമുണ്ടായിരുന്ന സമയത്ത് ഒരു മതപരമായ സംഘടനയുടെ കൗൺസിലറായിരുന്നു അസ്തിൽദുർ ലോവ തോഴ്സ്ദോത്തിർ.
Summary: Iceland Minister Asthildur Loa Thorsdottir resign after relation with 16 year old boy before 30 years.