ദേശീയ ഖജനാവിന് 190 മില്യണ്‍ പൗണ്ടിന്റെ (50 ബില്യണ്‍ പാകിസ്ഥാന്‍ രൂപ) നഷ്ടം വരുത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്റെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 2023 ഡിസംബറിലാണ് ഖാനെതിരേ കേസ് ഫയല്‍ ചെയ്യുന്നത്. ഖാന്റെ ഭരണകാലത്ത് യുണൈറ്റഡ് കിംഗ്ഡം പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് കനാല്‍ ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്റ ബീബിയും സൗകര്യമൊരുക്കിയെന്നാണ് ആരോപണം.
ദേശീയ ട്രഷറിക്ക് വേണ്ടിയുള്ള ഫണ്ട്, ഝലമില്‍ അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുള്‍പ്പെടെ വ്യക്തിഗത നേട്ടങ്ങള്‍ക്കായി വകമാറ്റിയെന്നും ആരോപണമുണ്ട്. തെഹ്‌രീക് ഇ ഇൻസാഫ് തലവനായ ഇമ്രാനെ ശിക്ഷിക്കുന്ന നാലാമത്തെ പ്രധാന കേസാണിത്.
advertisement
പാകിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആണ് 2023 ഡിസംബറിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്‌ക്കും മറ്റ് ആറുപേർക്കും എതിരെ കേസെടുത്തത്. ഇതിൽ മറ്റ് ആറുപേരും രാജ്യത്തിന് പുറത്തായതിനാൽ ഇമ്രാനും ഭാര്യയ്‌ക്കുമാണ് കേസിൽ ശിക്ഷ വിധിച്ചത്.
Summary: Former Pakistan Prime Minister Imran Khan has been sentenced to 14 years imprisonment in the £190m Al-Qadir Trust case, while his wife Bushra Bibi has been awarded a jail term of 7 years. Bushra Bibi was arrested from Adiala Jail in Rawalpindi, where Khan has been imprisoned since August 2023. She was present to hear the decision.