അഞ്ചുവർഷത്തിനുശേഷം ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന പ്രത്യേക പ്രതിനിധി യോഗത്തിൽ അതിർത്തി കടന്നുള്ള വിനോദസഞ്ചാരം ഉൾപ്പെടെ ആറു കാര്യങ്ങളിൽ ധാരണയായി. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്താനും ഇരു വിഭാഗങ്ങളും ആരോഗ്യകരമായ ബന്ധം നിലനിർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും ചർച്ചചെയ്തു.
അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി വ്യാപാരം, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കൽ എന്നിവയിൽ ഇരു രാജ്യങ്ങളിൽ തമ്മിൽ സമവായത്തിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നതിനും അടുത്തവർഷം ഇന്ത്യയിൽ വെച്ച് പ്രത്യേക പ്രതിനിധി യോഗം ചേരാനും ചർച്ചയിൽ തീരുമാനമായി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 19, 2024 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മാനസസരോവർ യാത്ര പുനരാരംഭിക്കും; ഇന്ത്യ-ചൈന ചർച്ചയിൽ അതിർത്തികടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെ ആറ് വിഷയങ്ങളിൽ ധാരണ