ചർച്ചകളിൽ പങ്കുചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
- ഇറാനുനേരെയുള്ള ആക്രമണങ്ങൾ ഉടനടി നിർത്തലാക്കണം.
- ഭാവിയിൽ അമേരിക്കയോ ഇസ്രായേലോ സൈനിക നീക്കങ്ങൾ നടത്തില്ലെന്ന് വിശ്വസനീയമായ ഉറപ്പ് നൽകണം.
- പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ നാല് രാജ്യങ്ങൾ സമാധാന ചർച്ചകളിൽ സജീവമായ ഉത്തരവാദിത്തം ഏറ്റെടുക്കണം.
അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള പ്രധാന ആശയവിനിമയ മാർഗമായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് ശനിയാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷാ ഉറപ്പുകൾ നേടിയെടുക്കുന്നതിനും പാകിസ്ഥാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചിയുമായും ചർച്ചകൾ നടത്തി.
advertisement
സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ മാർച്ച് 29 ,30 തീയതികളിൽ ഇസ്‌ലാമാബാദിൽ യോഗം ചേരും. ഇറാന്റെ ഉപാധികൾ അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലാകും ഇവരുടെ പ്രധാന ശ്രദ്ധ. ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങളും ഊർജ്ജ പ്രതിസന്ധിയും പരിഗണിക്കുമ്പോൾ ഈ നാല് രാജ്യങ്ങൾക്കും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
നയതന്ത്ര പ്രതിനിധികളുടെ വിലയിരുത്തൽ പ്രകാരം, മാർച്ച് 31-നും ഏപ്രിൽ 7-നും ഇടയിൽ നിർണ്ണായകമായ ഒരു പ്രഖ്യാപനം ഉണ്ടായേക്കാം. അമേരിക്കയിൽ നിന്ന് വിശ്വസനീയമായ ഉറപ്പുകൾ ലഭിക്കുകയാണെങ്കിൽ താൽക്കാലിക വെടിനിർത്തലോ അല്ലെങ്കിൽ ആക്രമണങ്ങളിൽ നിന്നുള്ള പിന്മാറ്റമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇറാൻ ഇതുവരെ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറായിട്ടില്ലെങ്കിലും പാകിസ്ഥാൻ വഴിയുള്ള ഈ നീക്കം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
