TRENDING:

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി റിപ്പോർട്ട്

Last Updated:

ഡ്രോൺ ആക്രമണ സമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ലെന്നും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇല്ലാതാക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രായേൽ മാധ്യമമായ ചാനൽ 12 ശനിയാഴ്ച സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ അറിയിച്ചു. ആക്രമണത്തിൽ ഇറാന്റെ പങ്കാളിത്തം ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ചാനൽ പറഞ്ഞു. ഹിസ്ബുള്ള അതിന്റെ വടക്കൻ അയൽരാജ്യമായ ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം നടത്തുന്നതിനിടെ, ശനിയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കിയിരുന്നു.
advertisement

ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് ശേഷം ടെഹ്‌റാന്റെ പേര് ആദ്യമായി ഉയർത്തിയത് ചാനൽ 12-ന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ്. താൻ നിർഭയനായി തുടരുന്നുവെന്നാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. “രണ്ട് ദിവസം മുമ്പ് ഞങ്ങൾ തീവ്രവാദ സൂത്രധാരനായ യഹ്യ സിൻവറിനെ ഇല്ലാതാക്കി. ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരുന്നു. ഒന്നും എന്നെ തടസ്സപ്പെടുത്തില്ല, ”- അദ്ദേഹം പറഞ്ഞു.

ഡ്രോൺ ആക്രമണ സമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ലെന്നും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. നേരത്തെ ലെബനനിൽ നിന്ന് തൊടുത്ത ഡ്രോൺ മധ്യ ഇസ്രായേലി പട്ടണത്തിലെ ഒരു കെട്ടിടത്തിൽ ഇടിച്ചതായി സൈന്യം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു യുഎവി (ആളില്ലാത്ത വ്യോമ വാഹനം) വിക്ഷേപിച്ചു. പ്രധാനമന്ത്രിയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല, സംഭവത്തിൽ പരിക്കുകളൊന്നുമില്ല, - നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്. വടക്കൻ ഇസ്രായേലിലുടനീളം കൃത്യമായ ഇടവേളകളിൽ സൈറണുകൾ മുഴങ്ങി.

advertisement

ഹിസ്ബുള്ളയുടെ പ്രാദേശിക കമാൻഡ് സെന്റർ വ്യോമാക്രമണത്തിലൂടെ തകർത്തതായി വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ നഗരമായ ഹൈഫയിലും അതിന്റെ്റെ വടക്ക് ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ള പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Iran tried to eliminate Israeli Prime Minister Benjamin Netanyahu, Israeli media outlet Channel 12 said in a post on social media site X on Saturday. The broadcaster said a senior government official confirmed the involvement of Tehran.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories