TRENDING:

മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്

Last Updated:

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി സ്വവർഗാനുരാഗിയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നതായി റിപ്പോർട്ട്. ഈ വിവരം ഔദ്യോഗികമായി അറിയിച്ചപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊട്ടിച്ചിരിച്ചുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു

advertisement
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി സ്വവർഗാനുരാഗിയാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഏജൻസികൾ വിശ്വസിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമ്പരന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഡോണൾഡ് ട്രംപ്, മുജ്തബ ഖമനയി
ഡോണൾഡ് ട്രംപ്, മുജ്തബ ഖമനയി
advertisement

കഴിഞ്ഞ ആഴ്ച നടന്ന അതീവ രഹസ്യമായ ബ്രീഫിംഗിലാണ് ഈ വിവരങ്ങൾ കൈമാറിയത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഈ വിവരം കേട്ടപ്പോൾ ട്രംപിന് തന്റെ ആശ്ചര്യം അടക്കാനായില്ലെന്നും അദ്ദേഹം ഉച്ചത്തിൽ ചിരിച്ചുവെന്നും വൃത്തങ്ങൾ അവകാശപ്പെടുന്നു.

കൂടിക്കാഴ്ചയിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഇത് "രസകരമായി" തോന്നുകയും അവർ പ്രസിഡന്റിനൊപ്പം ചേരുകയും ചെയ്തു. ഒരു മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ദിവസങ്ങളായി ഇതിനെക്കുറിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രീഫിംഗിനെക്കുറിച്ച് അറിയാവുന്ന ഒരാൾ പറഞ്ഞു.

advertisement

യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഈ അവകാശവാദത്തെ വ്യാജപ്രചരണമായി കാണുന്നില്ലെന്നും മറിച്ച് വിശ്വസനീയമാണെന്ന് കരുതുന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിന് തെളിവായി ചിത്രങ്ങളൊന്നും ഹാജരാക്കിയിട്ടില്ല. അതീവ സുരക്ഷിതമായ വൃത്തങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് സൂചന.

തന്റെ കുട്ടിക്കാലത്തെ അദ്ധ്യാപകനായിരുന്ന ഒരാളുമായി മുജ്തബക്ക് ദീർഘകാല ബന്ധമുണ്ടായിരുന്നതായി രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഈ ബന്ധം വർഷങ്ങളോളം നീണ്ടുനിന്നുവെന്ന് രണ്ട് വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ, ചികിത്സയിലിരിക്കെ മരുന്നിന്റെ സ്വാധീനത്തിലായിരുന്ന സമയത്ത് പുരുഷ ശുശ്രൂഷകർക്ക് നേരെ അദ്ദേഹം "ആക്രമണോത്സുകമായ" സമീപനം കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.

advertisement

മുജ്തബയുടെ ലൈംഗികതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇറാനിൽ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. 2024 മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.

ചികിത്സ തേടി ഇദ്ദേഹം യുകെയിലേക്ക് യാത്ര ചെയ്തിരുന്നതായി വിക്കിലീക്സ് പുറത്തുവിട്ട നയതന്ത്ര രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലണ്ടനിലെ ചികിത്സകൾക്ക് ശേഷമാണ് മുപ്പതാം വയസ്സിൽ അദ്ദേഹം വിവാഹിതനായതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രേഖകൾ പറയുന്നു. എങ്കിലും, ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

advertisement

അടുത്തിടെ തന്റെ പിതാവ് അലി ഖമനയിയുടെ പിൻഗാമിയായി ഇറാന്റെ പരമോന്നത നേതാവായ വ്യക്തിയാണ് മുജ്തബ ഖമേനി. ഇറാനിൽ സ്വവർഗാനുരാഗം നിയമവിരുദ്ധമാണെന്നിരിക്കെ, ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി അതീവ ഗൗരവമുള്ളതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: According to a report by the New York Post, US President Donald Trump reportedly reacted with laughter during a high-level intelligence briefing where officials suggested that Iran’s new Supreme Leader, Mojtaba Khamenei, might be gay. US agencies reportedly consider the information credible, derived from protected sources, despite a lack of photographic evidence. The briefing suggested Mojtaba had a long-term relationship with a childhood tutor and allegedly exhibited "aggressive" behavior toward male caregivers during medical recovery.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories