TRENDING:

'ജീവനോടെയോ അല്ലാതെയോ' ഹമാസ് തലവനെതിരേ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍

Last Updated:

സിന്‍വാര്‍ നിലവില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഒളിവില്‍ കഴിയുകയാണ്.ഇസ്മയില്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹിയ സിന്‍വാര്‍ എത്തിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാസ നേതാവ് യഹിയ സിന്‍വാറിനെ തങ്ങളുടെ പുതിയ രാഷ്ട്രീയ നേതാവായി ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രായേല്‍. പലസ്തീന്‍ വിഷയം ഇറാനും ഹമാസും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത് എന്ന സന്ദേശമാണ് യഹിയയുടെ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. സിന്‍വാര്‍ നിലവില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഒളിവില്‍ കഴിയുകയാണ്.
advertisement

ഇസ്മയില്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹിയ സിന്‍വാര്‍ എത്തിയിരിക്കുകയാണ്. അയാളെ ഇല്ലായ്മ ചെയ്ത് ഈ സംഘടനയെ തന്നെ ഭൂമിയില്‍ നിന്ന തുടച്ചുനീക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഇസ്രായേല്‍ കാറ്റ്‌സ് എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

'യഹിയ സിന്‍വാര്‍ ഒരു ഭീകരവാദിയാണ്. ഒക്ടോബര്‍ 7ല്‍ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയാണ് അയാള്‍,'' എന്ന് ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് ഡാനിയേല്‍ ഹഗാരി സൗദി അറേബ്യന്‍ മാധ്യമമായ അല്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'' സിന്‍വാറിന് ഇനി ഒരു സ്ഥലമേ ബാക്കിയുള്ളു. ഗാസയില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ അടുത്തിടെ കൊല്ലപ്പെട്ട മുഹമ്മദ് ഡെയ്ഫും ഒക്ടോബര്‍ ഏഴിന് കൊല്ലപ്പെട്ട ഭീകരരും ഉള്ളിടത്താണ് സിന്‍വാറും ഇനി ഉണ്ടാകുക,'' അദ്ദേഹം പറഞ്ഞു.

advertisement

ജീവനോടെയോ അല്ലാതെയോ സിന്‍വാറിനെ പിടികൂടുന്നത് വരെ തങ്ങളുടെ വേട്ട അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലിലെ വിദേശകാര്യമന്ത്രാലയം ഡിജിറ്റല്‍ ഡിപ്ലോമസി ബ്യൂറോ ഡയറക്ടര്‍ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് യഹിയ സിന്‍വാറിനെ തങ്ങളുടെ പുതിയ രാഷ്ട്രീയ നേതാവായി ഹമാസ് പ്രഖ്യാപിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയ്യക്ക് പകരമായാണ് ചൊവ്വാഴ്ച സിന്‍വാറിനെ തിരഞ്ഞെടുത്തത്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടെഹ്റാനിലെ താമസസ്ഥലത്ത് വെച്ച് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. പിന്നാലെ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

advertisement

2017 -മുതല്‍ ഗാസയിലെ ഹമാസിന്റെ നേതാവാണ് 61 -കാരനായ യഹിയ ഇബ്രാഹിം ഹസന്‍ സിന്‍വാര്‍. നിലവില്‍ ഹനിയ്യയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തെ ഹമാസ് പൊളിറ്റ്ബ്യൂറോ നിയമിച്ചിരിക്കുന്നത്. 2023- ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും സിന്‍വാര്‍ ആണ്. ഇതിന് മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 40,000- ത്തോളം പേര്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1989ല്‍ രണ്ട് ഇസ്രായേല്‍ സൈനികരെയും നാല് ഫലസ്തീനികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത സിന്‍വാറിന് നാല് ജീവപര്യന്തവും, 22 -വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. പിന്നീട് തങ്ങള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിതിനെ വിട്ടു നല്‍കുന്നതിന് പകരമായി യഹിയ സിന്‍വാറിനെ മോചിപ്പിക്കാന്‍ ഹമാസ് ആവശ്യപ്പെടുകയായിരുന്നു. യഹിയക്കൊപ്പം തടവിലാക്കിയ 1000 -ത്തിലധികം തടവുകാരെ കൂടി ഇസ്രായേലിന് അന്ന് കൈമാറേണ്ടി വന്നിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'ജീവനോടെയോ അല്ലാതെയോ' ഹമാസ് തലവനെതിരേ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍
Open in App
Home
Video
Impact Shorts
Web Stories