TRENDING:

ലിയോ പതിനാലാമന്‍ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പ; 1900 മുതലുള്ളവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന്

Last Updated:

ലോകത്തിലെ 1.4 ബില്ല്യണ്‍ വരുന്ന കത്തോലിക്കരുടെ നേതാവായി അമേരിക്കയില്‍ നിന്നുള്ള ഒരു കര്‍ദ്ദിനാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായി ചിക്കാഗോയില്‍ ജനിച്ച കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലിയോ പതിനാലാമന്‍ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക. ഈ തീരുമാനം അമേരിക്കയിലുടനീളം വലിയ സന്തോഷത്തിന്റെയും ആവേശത്തിന്റെയും തിരമാലകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയിലേക്ക് എത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയത്.
പോപ്പ് ലിയോ പതിനാലാമൻ
പോപ്പ് ലിയോ പതിനാലാമൻ
advertisement

ചത്വരത്തില്‍ പുതിയ മാര്‍പ്പാപ്പയെ കാണാനായി കാത്തിരുന്ന പലരും അദ്ദേഹത്തെക്കുറിച്ച് മുന്‍പ് ഒരിക്കല്‍പോലും കേട്ടിട്ടില്ലെന്നും ചിലര്‍ ആശയക്കുഴപ്പത്തിലായത് പോലെ പെരുമാറിയെന്നും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ തങ്ങളുടെ ഫോണുകള്‍ പരിശോധിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

'അമേരിക്കക്കാരനാണോ?', ഒരാള്‍ സംശയിച്ച് ചോദിച്ചതായും ലിയോ പതിനാലാമന്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ കാത്തുനിന്ന ജനക്കൂട്ടത്തില്‍ ഒരു നിശബ്ദത പരന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒത്തൊരുമിച്ച് പോകുന്നതിനെകുറിച്ചും മിഷനറി ദൗത്യത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ചും അദ്ദേഹം വിശ്വാസികളോട് സംസാരിച്ചു.

advertisement

ആദ്യം ഇറ്റാലിയന്‍ ഭാഷയിലാണ് മാര്‍പ്പാപ്പ സംസാരിച്ചത്. അതിന് ശേഷം പെറുവില്‍ മിഷനറി പ്രവർത്തിക്കവെ പഠിച്ച സ്പാനിഷ് ഭാഷയിലും വിശ്വാസികളോട് അദ്ദേഹം സംസാരിച്ചു.

"ലോകത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള ഒരാളെയാണ് ഈ കര്‍ദ്ദിനാള്‍മാര്‍ എല്ലാവരും തിരഞ്ഞെടുത്തത്. എനിക്ക് പറയാന്‍ വാക്കുകളില്ല. അത് അത്ഭുതപ്പെടുത്തുന്നു," അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വിശ്വാസിയായ രാത്തി ഹെവിറ്റ് പറഞ്ഞു. "അദ്ദേഹം അമേരിക്കക്കാരനായതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല," അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ 1.4 ബില്ല്യണ്‍ വരുന്ന കത്തോലിക്കരുടെ നേതാവായി അമേരിക്കയില്‍ നിന്നുള്ള ഒരു കര്‍ദ്ദിനാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.

advertisement

20ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പ്രധാനമായും യൂറോപ്പില്‍ നിന്നുള്ള മാര്‍പ്പാപ്പമാരാണ് തിരഞ്ഞെടുക്കപ്പെടുന്നത്, പ്രത്യേകിച്ച് ഇറ്റാലിയന്‍ പാരമ്പര്യത്തില്‍ നിന്നുള്ളവര്‍. അത് തെറ്റിച്ച ചുരുക്കും ചില സന്ദര്‍ഭങ്ങളേ ഉണ്ടായിട്ടുള്ളൂ.

1900 മുതലുള്ള കാലയളവില്‍ പൂര്‍ണമായോ ഭാഗികമായോ സേവനമനുഷ്ഠിച്ച 11 പോപ്പുമാരാണ് ഉണ്ടായിട്ടുള്ളത്. അവരില്‍ 8 പേര്‍ ഇറ്റലിക്കാരായിരുന്നു.

1900 മുതലുള്ള മാര്‍പ്പാപ്പമാരും അവരുടെ സ്വദേശവും മാര്‍പ്പാപ്പയായിരുന്ന കാലഘട്ടവും അറിയാം.

  1. ലിയോ പതിമൂന്നാമന്‍ (ഇറ്റാലിയന്‍) 1878 മുതല്‍ 1903 വരെ
  2. പീയൂസ് പത്താമന്‍ (ഇറ്റാലിയന്‍)-1903 മുതല്‍ 1914 വരെ
  3. advertisement

  4. ബനഡിക്റ്റ് പതിനഞ്ചാമന്‍ (ഇറ്റാലിയന്‍)-1914 മുതല്‍ 1922 വരെ
  5. പിയൂസ് പതിനൊന്നാമന്‍ (ഇറ്റാലിയന്‍)-1922 മുതല്‍ 1939 വരെ
  6. പിയൂസ് പന്ത്രണ്ടാമന്‍ (ഇറ്റാലിയന്‍)-1939 മുതല്‍ 1958 വരെ
  7. ജോണ്‍ ഇരുപത്തിമൂന്നാമന്‍ (ഇറ്റാലിയന്‍)-1958 മുതല്‍ 1963 വരെ
  8. പോള്‍ ആറാമന്‍ (ഇറ്റാലിയന്‍)-1963 മുതല്‍ 1978 വരെ
  9. ജോണ്‍ പോള്‍ ഒന്നാമന്‍ (ഇറ്റാലിയന്‍)-1978 മുതല്‍ 1978 വരെ
  10. ജോണ്‍ പോള്‍ രണ്ടാമന്‍ (പോളിഷ്)-1978 മുതല്‍ 2005 വരെ
  11. ബനഡിക്റ്റ് പതിനാറാമന്‍ (ജര്‍മന്‍)-2005 മുതല്‍ 2013 വരെ
  12. advertisement

  13. ഫ്രാന്‍സീസ് (അര്‍ജന്റീനിയന്‍)-2013 മുതല്‍ 2025 വരെ
  14. ലിയോ പതിനാലാമന്‍ (അമേരിക്കന്‍)-2025 മേയ് 9ന് തിരഞ്ഞെടുക്കപ്പെട്ടു.

ഇതുവരെയുള്ള സഭാ ചരിത്രത്തില്‍ ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാര്‍പ്പാപ്പമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 190ല്‍ അധികം മാര്‍പ്പാപ്പമാരും ഇറ്റാലിയന്‍ വംശജരാണ്. മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ നവോത്ഥാന കാലം വരെയും ഇരുപതാം നൂറ്റാണ്ട് വരെയും റോമന്‍ മാര്‍പ്പാപ്പമാരുടെ സ്വാധീനം ഉണ്ടായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ലിയോ പതിനാലാമന്‍ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പ; 1900 മുതലുള്ളവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന്
Open in App
Home
Video
Impact Shorts
Web Stories