അതേസമയം, ലോറന്‍സ് നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും ഭാര്യയുമായി നല്ല ബന്ധത്തിലാണെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നാല് മക്കളുടെ രണ്ടാനച്ഛനാണ് ലോറന്‍സെന്നും അഭിഭാഷകന്‍ പറഞ്ഞു.
കസാന്‍സ് സിറ്റിയിലെ ഒരു ബാങ്കിലാണ് ലോറന്‍സ് കവര്‍ച്ച നടത്തിയത്. ബാങ്ക് ജീവനക്കാരനോട് ഇയാള്‍ പണം ആവശ്യപ്പെടുകയും തന്റെ കൈയ്യില്‍ തോക്ക് ഉണ്ടെന്ന് കുറിപ്പ് എഴുതി അറിയിക്കുകയും ചെയ്തു. 2924 ഡോളര്‍(2.49 ലക്ഷം രൂപ) ഇയാള്‍ ബാങ്കിൽ നിന്ന് കൊള്ളയടിക്കുകയും അതിന് ശേഷം ലോബിയില്‍ പോയി ഇരിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ഗാര്‍ഡിനോട് അയാള്‍ അന്വേഷിക്കുന്ന ആള്‍ താനാണെന്ന് പറയുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവിടേക്ക് എത്തുകയും ലോറന്‍സിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
advertisement
ലോറന്‍സ് മുമ്പ് തന്റെ ഭാരയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി ഒരു എഫ്ബിഐ ഏജന്റ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭാര്യയുടെ മുന്നില്‍വെച്ചാണ് ബാങ്കില്‍ നല്‍കിയ കുറിപ്പ് എഴുതിയതെന്നും വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ ജയിലില്‍ കിടക്കാനാണ് ഇഷ്ടമെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.