റിപ്പോർട്ടുകൾ അനുസരിച്ച് പിയോട്രോവ് ട്രിബ്യൂണാൽസ്കിയിൽ നിന്നുള്ള ഈ അൻപതുകാരൻ കഴിഞ്ഞ പതിനേഴ് വർഷമായി ഡ്രൈംവിംഗ് പരീക്ഷ പാസാകാനുള്ള ശ്രമത്തിലാണ്. ആവർത്തിച്ച് പരാജയപ്പെട്ടിട്ടിട്ടും ഇയാൾ ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ഇപ്പോഴും ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. പോളണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശ്രമങ്ങൾക്ക് പരിധികളില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read-ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി
സാധാരണായി പോളണ്ടിലെ ഡ്രൈവിംഗ് തിയറി ടെസ്റ്റ് പാസ് നിരക്ക് 50-60% വരെയാണ്. എന്നാൽ പ്രാക്ടിക്കൽ ടെസ്റ്റ് എത്തുമ്പോൾ ഇത് 40% ആയി കുറയുന്നു. പലരും രണ്ടും മൂന്നും ശ്രമങ്ങൾ കൊണ്ടാണ് ലൈസൻസ് നേടിയെടുക്കുന്നത്. ഈ അൻപതുകാരന്‍റെ റിപ്പോർട്ട് തന്നെയെടുത്താൽ ടെസ്റ്റുകൾക്കായി മാത്രം ഇതുവരെ 1.13ലക്ഷം രൂപയോളമാണ് ഇയാൾ ചിലവഴിച്ചിട്ടുള്ളത്.
advertisement
യുകെയിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരാൾ 158 ശ്രമങ്ങൾക്കൊടുവിലാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസായത്. മൂവായിരം ഡോളർ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാൾ ഇതിനായി ചിലവഴിച്ചത്.
ഡ്രൈവിംഗ് ആന്റ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇക്കാര്യത്തിൽ രണ്ടാമത്തെ രണ്ടാംസ്ഥാനത്തുള്ളത് 30 വയസ്സിനിടയിലുള്ള ഒരു സ്ത്രീയാണ്. 117 തവണ തിയറി ടെസ്റ്റ് നടത്തിയിട്ടും ഇവർ ഇതുവരെ വിജയിച്ചിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള 48 വയസുള്ള ഒരു സ്ത്രീ തന്റെ 94-ാമത്തെ ശ്രമത്തിൽ വിജയം കണ്ടിരുന്നു.