ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി

Last Updated:

കഴിഞ്ഞ ആഴ്ചയാണ് ക്യാമ്പസിനുള്ളിലെ മനോഹരമായ പ്രൊപ്പോസൽ വീഡിയോ വൈറലാകുന്നത്. കയ്യിൽ റോസാപ്പൂക്കളുടെ ബൊക്കയുമായി മുട്ടുകാലിൽ നിന്ന് സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയാണ് ദൃശ്യങ്ങളിൽ.

ലാഹോർ: ക്യാമ്പസിനുള്ളിൽ പ്രണയാഭ്യർഥന നടത്തിയ വിദ്യാർഥികളെ പുറത്താക്കി യൂണിവേഴ്സിറ്റി അധികൃതർ. പാകിസ്ഥാനിലെ ടോപ്പ് യൂണിവേഴ്സിറ്റികളിലൊന്നായ ലാഹോർ യൂണിവേഴ്സിറ്റി അധികൃതരാണ് വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ലാഹോർ അധികൃതർ ഒരു ചർച്ച വിളിച്ചു ചേർത്തിരുന്നു. പെൺകുട്ടിയോടും സുഹൃത്തിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇരുവരും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുറത്താക്കാൻ ചർച്ചയിൽ തീരുമാനമെടുത്തത്.
യൂണിവേഴ്സിറ്റി ക്യാംപസിനുള്ളില്‍ ഇരുവർക്കും പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ കടുത്ത അച്ചടക്ക ലംഘനവും യൂണിവേഴ്സിറ്റി ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയതെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ വിശദീകരണം. 'സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സമിതിയുടെ മുമ്പാകെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. അതിനാൽ കാമ്പസിലെ പൊതു അച്ചടക്ക- പെരുമാറ്റച്ചട്ടത്തിലെ സെക്ഷൻ 9 അനുസരിച്ച്, വാഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനും പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനത്തിനും രണ്ട് വിദ്യാർത്ഥികളെയും പുറത്താക്കാൻ കമ്മിറ്റി തീരുമാനിച്ചു. കൂടാതെ, സെക്ഷൻ 16 അനുസരിച്ച്, ലാഹോർ സർവകലാശാലയിലേക്കും അതിന്റെ എല്ലാ ഉപ കാമ്പസുകളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കിയിരിക്കുന്നു,'ലാഹോർ സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.
advertisement
കഴിഞ്ഞ ആഴ്ചയാണ് ക്യാമ്പസിനുള്ളിലെ മനോഹരമായ പ്രൊപ്പോസൽ വീഡിയോ വൈറലാകുന്നത്. കയ്യിൽ റോസാപ്പൂക്കളുടെ ബൊക്കയുമായി മുട്ടുകാലിൽ നിന്ന് സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയാണ് ദൃശ്യങ്ങളിൽ. ബൊക്കെ വാങ്ങിയ യുവാവ് പെൺകുട്ടിയെ വലിച്ച് തന്നിലേക്കടുപ്പിച്ച് ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ചുറ്റും നിൽക്കുന്ന മറ്റ് വിദ്യാർഥികൾ ആര്‍പ്പു വിളിച്ചും കയ്യടിച്ചും ഇവരുടെ സന്തോഷത്തിൽ പങ്കാളികളാകുന്നുമുണ്ട്.
advertisement
സോഷ്യൽ മീഡിയയിൽ ട്രൈൻഡായ ഈ വീഡിയോ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും വന്നതോടെയാണ് നടപടി. അതേസമയം വിദ്യാർഥികളെ പുറത്താക്കിയ നടപടിക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ്.
advertisement
advertisement
'നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ നിയമങ്ങളും പ്രയോഗിക്കുക, എന്നാൽ സ്നേഹം നിങ്ങൾക്ക് പുറത്താക്കാൻ കഴിയില്ല! ഇത് ഞങ്ങളുടെ ഹൃദയത്തിലാണ്. ചെറുപ്പമായിരിക്കുന്നതിന്‍റെ ഏറ്റവും നല്ല ഒരു ഭാഗമാണിത് ജീവിതത്തിൻ അർഥം നൽകുന്ന കാര്യം' എന്നാണ് യൂണിവേഴ്സിറ്റി നടപടിയെ വിമർശിച്ച് മുൻ ടെസ്റ്റ് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ഭാര്യ ഷാനിയേര അക്രം ട്വീറ്റ് ചെയ്തത്.
advertisement
യൂണിവേഴ്സിറ്റി മോറല്‍ പൊലീസ് ചമയുന്നതിനെയും നിരവധി പേർ ചോദ്യം ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement