ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകളാണ് (12 ടൺ) കടത്തിക്കൊണ്ടുപോകുന്നതിനിടെ മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ട്രക്ക്. കഴിഞ്ഞ ആഴ്ചയാണ് ട്രക്കും അതിലെ ചോക്ലേറ്റുകളും കാണാതായത്.
"ഞങ്ങൾ എപ്പോഴും ആളുകളോട് കിറ്റ്കാറ്റിനൊപ്പം ഒരു ഇടവേള (Break) എടുക്കാൻ പറയാറുണ്ട്. എന്നാൽ മോഷ്ടാക്കൾ ആ സന്ദേശം അക്ഷരാർത്ഥത്തിൽ എടുത്ത് 12 ടൺ ചോക്ലേറ്റുമായി ഒരു 'ബ്രേക്ക്' (കടന്നുകളയുക) എടുത്തിരിക്കുകയാണ്," - എന്ന് നെസ്‌ലെ വക്താവ് തമാശരൂപേണ പറഞ്ഞു.
advertisement
ഓരോ ചോക്ലേറ്റ് ബാറിലുമുള്ള പ്രത്യേക 'ടാക് കോഡുകൾ' (Tach codes) സ്കാൻ ചെയ്യുന്നതിലൂടെ മോഷ്ടിക്കപ്പെട്ടവ കണ്ടെത്താൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ആദ്യം വിപണിയിൽ ക്ഷാമമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും, പിന്നീട് കിറ്റ്കാറ്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി വിതരണത്തെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ അനധികൃത വിപണികളിലൂടെ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പ്രതികരണം
സംഭവം പുറത്തുവന്നതോടെ രസകരമായ കമന്റുകളുമായി ആളുകൾ രംഗത്തെത്തി. "പുതിയ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' സിനിമ വിചിത്രമായ വഴികളിലൂടെയാണ് പോകുന്നത്" എന്നും, "ജിടിഎ 6 (GTA VI) വരുന്നതിന് മുൻപ് നമുക്ക് കിറ്റ്കാറ്റ് കവർച്ച കാണാൻ സാധിച്ചു" എന്നും ഉപഭോക്താക്കൾ പരിഹസിച്ചു.
Summary:A massive shipment of 12 tonnes of Nestlé KitKat bars—totaling over 413,000 units—was stolen while in transit between Italy and Poland. The "Chocolate Heist" has sparked concerns regarding potential supply shortages across European markets just ahead of the busy Easter season. The truck carrying the new range of KitKats went missing last week during its journey from a production facility in Italy to a distribution center in Poland. Both the vehicle and its high-value cargo remain unaccounted for.
