39കാരനായ റിഷി സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇനി റിഷി സുനകും അംഗമാകും.
Also Read- പ്രണയദിനത്തിൽ ലോകത്തെ നടുക്കിയ ക്രൂരത; കാമുകിയെ കഴുത്തറുത്ത് കൊന്നു: കാമുകൻ അറസ്റ്റിൽ
വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്സിറ്റ് യാഥാർത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സർക്കാരിൻറെ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയാണ് ഇത്. നിലവിലെ ഉപദേശകരെ മാറ്റി പ്രധാനമന്ത്രി നിർദേശിക്കുന്നവരെ നിയമിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സജിദ് ജാവിദ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്.
advertisement