“പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ എത്തിയത്, ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളായിരുന്നു,” ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവന. “ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. ഇന്ത്യക്കാർ വളരെ മിടുക്കരാണ്. മോദി വളരെ മിടുക്കനായ മനുഷ്യനും എന്റെ ഒരു നല്ല സുഹൃത്തുമാണ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ ചർച്ചകൾ വളരെ നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു' ട്രംപ് പറഞ്ഞു.
advertisement
വിപണി പ്രവേശനം, താരിഫുകൾ, വിശാലമായ വ്യാപാര കമ്മി തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങളായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരിയിലെ മോദിയുടെ അമേരിക്കൻ സന്ദർശനം ചർച്ചകളിൽ നിർണായകമായി.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ അമേരിക്കൻ ഭരണ കൂടത്തിന്റെ കേന്ദ്ര വിഷയമാണ് ഇന്ത്യയുടെ താരിഫ് നയങ്ങളോടുള്ള ട്രംപിന്റെ വിമർശനം.
നേരത്തെ, ഇന്ത്യയെ "ഉയർന്ന താരിഫ് രാഷ്ട്രം" എന്ന് ട്രംപ് വിശേഷിപ്പിച്ചുകൊണ്ട് പകരം താരിഫ് എർപ്പെടുത്താനുള്ള ഉദേശ്യത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ താരിഫ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ യുഎസ് കയറ്റുമതിയിൽ ചുമത്തുന്ന തീരുവകളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.