"ന്യൂയോർക്കിൽ ഇത് ബിസിനസിനുള്ള ഒരു വലിയ സാധ്യത തുറന്നിരിക്കുകയാണ്. നിലവിൽ വിപണിയിൽ ശക്തമായ മുന്നേറ്റമുണ്ട്" സ്റ്റേറ്റ്സ് കാന്നബിസ് മാനേജ്‌മെൻ്റ് ഓഫീസിൻ്റെ പോളിസി ഡയറക്ടർ ജോൺ കാഗിയ പറഞ്ഞു. എങ്കിലും പുതിയ നിയമപ്രകാരം അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ അടച്ചിടാൻ നിർദ്ദേശം നൽകുമെന്നും ഇത് ലൈസൻസുള്ള കഞ്ചാവിന്റെ ചെറുകിട വിൽപ്പനക്കാരുടെ വളർച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ൽ കഞ്ചാവ് വിൽപ്പന നടത്താൻ ലൈസൻസുള്ള 41 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 245 സ്റ്റോറുകൾ ഉണ്ട്. കൂടാതെ കഞ്ചാവിന്റെ ചില്ലറ വിൽപ്പനയിലൂടെ മാത്രം 22 മില്യൺ ഡോളർ (ഏകദേശം 185 കോടി രൂപ) നികുതി വരുമാനം ലഭിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനുപുറമേ, ന്യൂയോർക്കിൽ 1,000 പുതിയ കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു
advertisement
"ന്യൂയോർക്കിലെ കഞ്ചാവ് വിപണി വലിയ രീതിയിലുള്ള വളർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അതിനൊപ്പം അനധികൃത വിൽപ്പന തടയാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. ന്യൂയോർക്ക് നഗരത്തിൽ നിയന്ത്രിതവും ഉയർന്ന നിലവാരമുള്ളതുമായ ഉൽപന്നങ്ങൾക്കായുള്ള ആവശ്യകത വർധിച്ചുവെന്നും", ആറ്റ ഡിസ്പെൻസറി എന്ന സ്ഥാപത്തിന്റെ ഉടമയായ വനേസ യീ-ചാൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.