TRENDING:

Nobel Peace Prize | മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്സ്കിയും 2 സംഘടനകളും സമാധാന നൊബേൽ പങ്കിട്ടു

Last Updated:

മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനം ബെലാറുസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും ലഭിച്ചു. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രെയ്ന്‍) എന്നീ സംഘടനകളാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്.
advertisement

advertisement

യൂറോപ്യന്‍ രാജ്യമായ ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്‌സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം.

മെമ്മോറിയല്‍,സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ്  സംഘടനകളുടെ ലോഗോ

1987-ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമ്മോറിയല്‍ വളര്‍ന്നു.

advertisement

യുക്രെയ്നിലെ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രെയ്നിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളും   ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിച്ചത്. യുക്രെയ്നെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി.

മലയാളം വാർത്തകൾ/ വാർത്ത/World/
Nobel Peace Prize | മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്സ്കിയും 2 സംഘടനകളും സമാധാന നൊബേൽ പങ്കിട്ടു
Open in App
Home
Video
Impact Shorts
Web Stories