Michel de Nostredame-ൽ ജനിച്ച നോസ്ട്രഡാമസ്, 1500-കളിൽ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്നു. അഡോൾഫ് ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, സെപ്റ്റംബർ 11 ആക്രമണം, COVID-19 പാൻഡെമിക് തുടങ്ങിയ ആധുനിക കാലഘട്ടത്തിലെ ചില സംഭവങ്ങൾ അദ്ദേഹം പ്രവചിച്ചതായി പറയുന്നു.
1555ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ 'ലെസ് പ്രൊഫറ്റീസ്' എന്ന പുസ്തകത്തിലാണ് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 942 പ്രവചനങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും ചിലവർഷങ്ങളിൽ സംഭവിച്ചതോടെ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ചിലരെങ്കിലും വിശ്വസിക്കുവാനും ആരംഭിച്ചു.
advertisement
അത്തരത്തിൽ 2025 ലേക്കുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. വരാനിരിക്കുന്ന വർഷത്തിൽ ഛിന്നഗ്രഹങ്ങളുടെ കൂട്ടയിടി മുതൽ പ്ലേഗ് പോലുള്ള പകർച്ചവ്യാധികൾ ലോകത്തിൽ പൊട്ടിപ്പുറപ്പെടും തുടങ്ങിയ ആശങ്കാജനകമായ പ്രവചനങ്ങളാണ് ഉള്ളത്. ലോകത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു യുദ്ധം തുടരുമെന്നും എന്നാല്‍ 2025, ഏറെ നാളായി തുടരുന്ന ഒരു സംഘര്‍ഷത്തിന്റെ അവസാനത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നും പ്രവചനത്തിലുണ്ട്.
നീണ്ട യുദ്ധം കൊണ്ട് സൈനികര്‍ ക്ഷീണിതരാകുമെന്നും യുദ്ധങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വരുമെന്നുമാണ് നോസ്ട്രഡാമസിന്റെ പ്രവചനം. 2025ല്‍ ഇംഗ്ലണ്ടില്‍ അതിമാരകമായ ഒരു മഹാമാരി പടര്‍ന്നുപിടിക്കും. ഭൂമിക്ക് അഭിമുഖമായി ഒരു ഭീമാകാരമായ ഛിന്നഗ്രഹമെത്തുമെന്നും, അവതമ്മിലുള്ള കൂട്ടയിടിക്കുള്ള സാധ്യത എന്നിവയാണ് പ്രധാന പ്രവചനങ്ങൾ.