ന്യൂജഴ്‌സി സ്വദേശിയായ ജെബാര ഇഗ്ബാര എന്ന 28കാരനാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 8 മില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് പദ്ധതികളാണ് താനൊരുക്കിയതെന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ആഡംബര കാറുകള്‍ വാങ്ങാനും ചൂതാട്ടം നടത്താനുമായി ഇയാള്‍ പണം ഉപയോഗിച്ചെന്ന് അഭിഭാഷകര്‍ പറഞ്ഞു.
കോവിഡ് കാലത്താണ് ഇയാള്‍ ഈ സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത്. തന്റെ സ്ഥാപനമായ ഹലാല്‍ ക്യാപിറ്റല്‍ എല്‍എല്‍സിയിലേക്ക് നിക്ഷേപം ശേഖരിക്കാന്‍ മുസ്ലീം സമുദായത്തില്‍ ഉണ്ടായിരുന്ന തന്റെ ബന്ധങ്ങള്‍ ഇയാള്‍ പ്രയോജനപ്പെടുത്തി. ഓഹരികളില്‍ നിന്ന് വരുമാനം ഉണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിക്കാനും ഇഗ്ബാരയ്ക്ക് കഴിഞ്ഞു.
advertisement
'' സ്വന്തം മതത്തെയും സമുദായത്തെയും ഇയാള്‍ ലക്ഷ്യമിട്ടു. തന്നിലുള്ള അവരുടെ വിശ്വാസമാണ് ഇയാള്‍ മുതലെടുത്തത്. അവര്‍ കഠിനധ്വാനം ചെയ്തുണ്ടാക്കിയ പണം ഇയാള്‍ ചൂതാട്ടം നടത്താന്‍ ഉപയോഗിച്ചു,'എന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് പറഞ്ഞു.
പ്രാദേശിക നിക്ഷേപകരുമായി ബന്ധം സ്ഥാപിച്ച ഇഗ്ബാര അതിലൂടെ തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിപ്പിച്ചു. 1 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ക്യാഷ് ഗീവ് എവേകളിലൂടെയും മറ്റും തന്റെ ആരാധക സംഘത്തെ ഇയാള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇതെല്ലാം ആള്‍ക്കാര്‍ക്ക് ഇയാളോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ കാരണമായി.
എന്നാല്‍ ഇഗ്ബാരയുടെ തട്ടിപ്പിനെതിരെ ചിലര്‍ 2020ല്‍ രംഗത്തെത്തി. പിന്നീട് 2021 ല്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റിലായതോടെ ഇഗ്ബാരയുടെ പതനം തുടങ്ങുകയായിരുന്നു. തന്റെ തട്ടിപ്പിന് സാക്ഷിയായ ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മറ്റൊരു കേസില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഇഗ്ബാരയ്‌ക്കെതിരെ നിരവധി പേര്‍ എഫ്ബിഐയ്ക്ക് മുന്നില്‍ പരാതി നല്‍കുകയും ചെയ്തു. പണം കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയില്‍ നാലോളം പേര്‍ ഇയാള്‍ക്ക് ബിറ്റ് കോയിനില്‍ 100,000 ഡോളര്‍ അയച്ചതായി കോടതി രേഖകകളില്‍ പറയുന്നു.
ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയിലാണ് ഇഗ്ബാരയെ ഹാജരാക്കിയത്. കോടതി ശിക്ഷ വിധിയ്ക്കുന്നതിന് മുമ്പ് അവിടെ തടിച്ചുകൂടിയ ജനങ്ങളെ ഇഗ്ബാര അഭിസംബോധന ചെയ്തിരുന്നു. തട്ടിപ്പിനിരയായവരോട് ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞുവെന്ന് അഭിഭാഷകന്‍ ജെഫ്രി ലിച്ച്മാന്‍ പറഞ്ഞു. ഏഴ് വര്‍ഷത്തെ തടവിനോടൊപ്പം തട്ടിപ്പിനിരയായവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ഇഗ്ബാര നല്‍കണമെന്നും കോടതി വിധിച്ചു.