ബുധനാഴ്ചയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ചൈന എതിർപ്പ് പിൻവലിച്ചതോടെയായിരുന്നു പ്രഖ്യാപനം.
അതേസമയം ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാക്കാനുള്ള നീക്കത്തെ പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ എതിർത്തു. തീവ്രവാദം ലോകത്തിന് തന്നെ ശല്യമാണെന്ന് പാകിസ്ഥാൻ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ നിയമങ്ങളിലൂടെയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. എല്ലാവരുടെയും സമ്മതപ്രകാരമാണ് തീരുമാനമെടുത്തത്. ഇത് പാകിസ്ഥാൻ അംഗീകരിക്കുന്നു. എന്നാൽ യുഎൻ കമ്മിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് പാകിസ്ഥാൻ എതിർക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
advertisement
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് നേരത്തെ പരാജയപ്പെട്ടത് കൈമാറിയ വിവരങ്ങൾ സാങ്കേതിക മാനദണ്ഡങ്ങളുമായി യോജിക്കാത്തതിനെ തുടർന്നായിരുന്നു. ഈ മാനദണ്ഡങ്ങൾ പാകിസ്ഥാനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു. അതുകൊണ്ടാണ് പാകിസ്ഥാൻ ഇതിനെ എതിർത്തത്- അദ്ദേഹം പറഞ്ഞു.