TRENDING:

കശ്മീരില്‍ ഇന്ത്യ ജനഹിതപരിശോധന നടത്തണമെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി

Last Updated:

ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരസിച്ച ആവശ്യവുമായാണ് പാകിസ്ഥാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യ ജനഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി. ചൊവ്വാഴ്ചയാണ് ഈ ആവശ്യം ഉന്നയിച്ച് പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. ഇന്ത്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരസിച്ച ആവശ്യവുമായാണ് പാകിസ്ഥാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
News18
News18
advertisement

കശ്മീരുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അമീര്‍ മുഖം ആണ് പ്രമേയം അവതരിപ്പിച്ചത്. കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണയവകാശത്തിന് പാകിസ്ഥാന്റെ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിവന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയ നടപടിയേയും പ്രമേയത്തില്‍ പാകിസ്ഥാന്‍ അപലപിച്ചു. കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളെപ്പറ്റിയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

കൂടാതെ പാക് അധിനിവേശ കശ്മീരിനെപ്പറ്റിയും ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനെപ്പറ്റിയും ഇന്ത്യയിലെ രാഷ്ട്രീയ-സൈനിക നേതൃത്വം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും പ്രമേയത്തിലൂടെ മന്ത്രി അമീര്‍ മുഖം ആവശ്യപ്പെട്ടു.

advertisement

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയത് ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. 2019 ആഗസ്റ്റ് 5നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ജമ്മുകശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമായി തുടരുമെന്ന് പാകിസ്ഥാനോട് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/World/
കശ്മീരില്‍ ഇന്ത്യ ജനഹിതപരിശോധന നടത്തണമെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി
Open in App
Home
Video
Impact Shorts
Web Stories