ഉത്തരവ് പ്രകാരം അടുത്ത 48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇസ്ലാമാബാദിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഇന്ധനത്തിന്റെ പെട്ടെന്നുള്ള ലഭ്യതക്കുറവ് ഗതാഗതത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഇസ്ലാമാബാദിലെ മൊത്തത്തിലുള്ള ചലനാത്മകതയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യാനും ഇന്ധനലഭ്യതയെ കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിട്ടാണ് പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് ഒരു വാദം. കൂടുതൽ നിയന്ത്രിതമായ രീതിയിലായിരിക്കും വിതരണം പുനസ്ഥാപിക്കുകയെന്നും റിപ്പോർട്ടുണ്ട്.
രാജ്യത്തുടനീളമുള്ള നിരവധി വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും തുടർന്ന് പാകിസ്ഥാന്റെ വ്യോമാതിർത്തി അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പമ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്. എന്നാൽ ഇതിന് ആക്രണവുമായി ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിക്കുന്നില്ല.
advertisement
ശനിയാഴ്ച പുലർച്ചെ നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു. അതിൽ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു നിർണായക കേന്ദ്രമായ നൂർ ഖാൻ എയർ ബേസ് ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന്, പാകിസ്ഥാൻ സർക്കാർ എല്ലാ സിവിലിയൻ, വാണിജ്യ വ്യോമ ഗതാഗതത്തിനും അതിന്റെ മുഴുവൻ വ്യോമാതിർത്തിയും ഉടൻ അടച്ചിടാൻ ഉത്തരവിട്ടു. സ്ഫോടനങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.