TRENDING:

SHOCKING: 14 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിംഗ്ടൺ : പതിനാല് വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു. യുഎസിലെ അരിസോണയിലാണ് ഞെട്ടിക്കുന്ന സംഭവം. അരിസോണയിലെ ഫീനിക്സിലെ ഹസിയൻഡ ഹെല്‍ത്ത് സെന്ററിൽ കഴിഞ്ഞ പതിനാല് വർഷമായി ചികിത്സയിൽ കഴിയുന്ന യുവതി ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് ഒരാൺ കുഞ്ഞിന് ജന്മം നൽകിയത്.കുട്ടി ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചുവെങ്കിലും യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
advertisement

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി പീഡനത്തിനിരയായെന്ന് തിരിച്ചറിയാതിരുന്ന ഹെല്‍ത്ത് സെന്ററിനെതിരെ കേസെടുത്താണ് അന്വേഷണം. ഇവർ ഗർഭിണിയായിരുന്നുവെന്ന കാര്യം പരിചരിച്ചിരുന്ന നഴ്സ് പോലും അറിഞ്ഞിരിന്നില്ലെന്ന് കാര്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.

പ്രസവ സമയം അടുത്തപ്പോള്‍ യുവതി അസ്വസ്ഥതകൾ കാണിക്കാന്‍ തുടങ്ങിയെങ്കിലും ഇത് പ്രസവവേദന കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ആ നഴ്സ് തന്നെയാണ് കുഞ്ഞിനെ പുറത്തെടുത്തതും.

യുവതിയെ പരിചരിക്കുന്നതിനായി പുരുഷൻമാരും എത്താറുണ്ടായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇവർക്കെതിരെ അതിക്രമം നടത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംശയം ഉള്ള ആളുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് നീക്കം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സംഭവത്തെ തുടർന്ന് ഹെൽത്ത് സെന്ററിൽ നിയന്ത്രണങ്ങൾ കർശനമാക്കി.വനിത രോഗികളുടെ മുറിയിൽ പുരുഷൻമാർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിൽ പുരുഷജീവനക്കാർ പ്രവേശിക്കേണ്ടി വന്നാൽ ഒപ്പം വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പാക്കാനും നിർദേശമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
SHOCKING: 14 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു