ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ എ ഐ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “വിദ്യാഭ്യാസം, കൃഷി അങ്ങനെ പലതും. സുസ്ഥിര ഊർജ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര വേഗത്തിലുള്ള ഒരു ലോകം സൃഷ്ടിക്കാൻ ഇത് സഹായിക്കും,” പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയിൽ എ ഐ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “നമ്മുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, അപകടസാധ്യതകൾ പരിഹരിക്കുന്ന, വിശ്വാസം ഊട്ടിഉറപ്പിക്കുന്ന ഭരണവും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിന് കൂട്ടായ ആഗോള ശ്രമങ്ങൾ ആവശ്യമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. പാരീസിൽ എ ഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രിയും അധ്യക്ഷത വഹിച്ചു. മോദി മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുകയും ചെയ്യും.
പാരീസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രവാസി സമൂഹത്തിന്റെ ഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. “പാരീസിൽ അവിസ്മരണീയമായ ഒരു സ്വീകരണം! ഇന്ന് വൈകുന്നേരം അതിശൈത്യത്തെ അവഗണിച്ച് ഇന്ത്യൻ സമൂഹം അവരുടെ സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. നമ്മുടെ പ്രവാസി സമൂഹത്തോട് നന്ദി പ്രകടിപ്പിക്കുന്നു. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു" - പ്രധാനമന്ത്രി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും സ്വകാര്യമായും പ്രതിനിധി സംഘവുമായും കൂടി കാഴ്ചനടത്തുകയും ഇന്ത്യ-ഫ്രാൻസ് സിഇഒമാരുടെ ഫോറത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.