വത്തിക്കാനിൽ നടക്കുന്ന സഭാ സിനഡിനിടയാണ് ഇന്ത്യയിൽ നിന്നുള്ള കര്‍ദിനാള്‍മാര്‍. വത്തിക്കാനിലെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍മാരുമായി ചർച്ച നടത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന്റെ അറസ്റ്റും തുടർന്നുണ്ടായ സ്ഥതിഗതികളും ചർച്ചാവിഷയമായി. ഇന്ത്യ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ കർദ്ദിനാൾമാർ സഭ നേതൃത്വത്തെ അറിയിച്ചു. കർദിനാൾമാരായ മാര്‍ ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
advertisement
യുവാക്കളുടെ സമ്മേളനം എന്ന് പേരിട്ടിരിക്കുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന സിനഡിൽ സഭയിലെ ലൈംഗിക ആരോപണങ്ങളും, വിവാദങ്ങളും പ്രധാന ചർച്ചാ വിഷയമാണ്. സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെകുറിച്ചും സിനഡ് ചർച്ച ചെയ്യുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു