അദ്ദേഹം പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും രണ്ടുമാസത്തെ വിശ്രമം ആവശ്യമാണെന്നും ജെമെല്ലി മെഡിക്കൽ ഡയറക്ടർ ഡോ. സെർജിയോ ആൽഫിയേരി ശനിയാഴ്ച പറഞ്ഞു. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്കു മടങ്ങും.ബ്രോങ്കൈറ്റിസ് വഷളായതിനെ തുടർന്നാണ് ഫെബ്രുവരി 14 ന് ഫ്രാൻസിസിനെ ജെമെല്ലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിക്കുന്നത്. പിന്നീടാണ് ന്യൂമോണിയ ബാധിച്ചത്.
മാർപാപ്പ ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. പോപ് പദവിയിലെത്തി 12 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ദൈർഖ്യമേറിയ ആശുപത്രിവാസം ഫ്രാൻസിസ് മാർപാപ്പ അനുഭവിക്കുന്നത്.സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ എല്ലാ ഞായറാഴ്ചയും മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നു. മാർപാപ്പ അവസാനമായി ഇത്തരത്തിൽ എത്തിയത് ഫെബ്രുവരി 9നായിരുന്നു.
advertisement