TRENDING:

Pope Francis Narayana Guru|ശ്രീനാരായണഗുരു നൽകിയത് എല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം: ഫ്രാൻസിസ് മാർപാപ്പ

Last Updated:

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ​ഗുരുവിനെ അനുസ്മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.
News18
News18
advertisement

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ​ഗുരുവിനെ അനുസ്മരിച്ചത്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വത്തിക്കാനിൽ ഇന്ന് രാവിലെയോടെ നടന്ന സർവ്വമത സമ്മേളനത്തിൽ ഇറ്റലി, അയർലൻഡ്, യുഎഇ, ബഹ്റെയ്ൻ, ഇന്തോനേഷ്യ, ഇംഗ്ലണ്ട്, യുഎസ് തുടങ്ങി പതിനഞ്ചിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

(Summary: Pope Francis said that the messages of Sree Narayana Guru are very relevant in today's world)

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
Pope Francis Narayana Guru|ശ്രീനാരായണഗുരു നൽകിയത് എല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം: ഫ്രാൻസിസ് മാർപാപ്പ
Open in App
Home
Video
Impact Shorts
Web Stories