TRENDING:

ഒബാമക്കും ക്ലിന്റണും സ്ഫോടകവസ്തു പാഴ്സലിൽ; സിഎൻഎൻ ഓഫീസ് ഒഴിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റുമാരായ ബരാക്ക് ഒബാമയുടെയും ബിൽ ക്ലിന്റന്റെയും വസതികളിൽ സ്ഫോടക വസ്തു അടങ്ങിയ പാഴ്സൽ ലഭിച്ചു. സമാനമായ പാഴ്സൽ പ്രമുഖ മാധ്യമ സ്ഥാപനമായ സിഎൻഎൻ ഓഫീസിലും ലഭിച്ചു. ഇതേ തുടർന്ന് ഓഫീസ് ഒഴിപ്പിച്ചു.
advertisement

210 പേര്‍ക്കെതിരെ ലുക്ക്ഔട്ട്; ഇനി സന്നിധാനത്ത് കര്‍ശന നിയന്ത്രണം

മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെയും വസതിയിലേക്കാണ് സ്ഫോടക വസ്തു പാഴ്സലായി ആദ്യം എത്തിയത്. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വീട്ടിൽനിന്നും സ്ഫോടക വസ്തു കണ്ടെത്തിയതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചു. ഇവർക്കു ലഭിച്ച മെയിലുകൾ അടക്കം രഹസ്യാന്വേഷണ വിഭാഗം പരിശോധന പൂർത്തിയാക്കിയാണ് നൽകാറുള്ളത്. അത്തരം പരിശോധനയിലാണ് സ്ഫോടക വസ്തു ശ്രദ്ധയിൽപ്പെട്ടത്. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

advertisement

സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് അപഹാസ്യമാകുമെന്ന് മുഖ്യമന്ത്രി

സിഎൻഎൻ ഓഫിസിൽ സ്ഫോടക വസ്തുവുമായി ഒരു പാഴ്സൽ ലഭിച്ചതായാണു വിവരം. തുടർന്നു കെട്ടിടം ഒഴിപ്പിച്ചു പരിശോധന നടത്തി. പൈപ്പുകളും വയറുകളും ചേർത്ത ‘പാക്കേജ്’ ടൈം വാണർ സെന്ററിന്റെ കത്തുകൾ കൈകാര്യം ചെയ്യുന്ന മുറിയിൽ നിന്നാണു കണ്ടെത്തിയത്. സ്ഫോടകവസ്തു പ്രാകൃത രീതിയിലുള്ളതാണെങ്കിലും പ്രവർത്തനക്ഷമമാണെന്ന് പൊലീസ് അറിയിച്ചു. പൊട്ടിത്തെറിച്ചാൽ ദേഹത്തു തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിനകത്തുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് പൊലീസും പരിശോധന ശക്തമാക്കി. ഒരുമിച്ചു പലയിടങ്ങളിൽ സ്ഫോടക വസ്തു കണ്ടെത്തിയത് യുഎസിനെ ആശങ്കയിലാഴ്ത്തി.

advertisement

ശബരിമല ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് മുഖ്യമന്ത്രിയോട് രാഹുൽ ഈശ്വർ

ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നോടെയാണ് ക്ലിന്റന്റെ ന്യൂയോർക്കിലെ വസതിക്കു സമീപം സ്ഫോടക വസ്തു കണ്ടെത്തിയത്. ന്യൂകാസ്‌ൽ പൊലീസുമായി എഫ്ബിഐ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കണ്ടെത്തൽ. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വസ്തു പരിശോധിച്ചപ്പോഴാണ് സ്ഫോടകശേഷിയുള്ളതാണെന്നു തിരിച്ചറിഞ്ഞത്. 2001ൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ ശേഷം ന്യൂയോർക്ക് സിറ്റിയിൽ നിന്നു 30 മൈൽ മാറിയാണ് ക്ലിന്റൻ കുടുംബം താമസിക്കുന്നത്.

advertisement

സ്ഫോടക വസ്തു കണ്ടെത്തിയ സമയത്ത് ഹിലറി ഫ്ലോറിഡയിൽ ഡെമോക്രാറ്റുകളുടെ പ്രചാരണ പരിപാടിയിലായിരുന്നു. ബിൽ ക്ലിന്റൻ വീട്ടിലുണ്ടായിരുന്നു. ഒബാമയുടെ വാഷിങ്ടനിലെ വീട്ടിലെ മെയിൽ ബോക്സിൽ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം. ഡെമോക്രാറ്റിക് നേതാവ് ജോർജ് സോറോയുടെ ന്യൂയോർക്കിലെ വീട്ടിലെ മെയിൽ ബോക്സിൽ കഴിഞ്ഞദിവസം സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു. മൂവർക്കും ലഭിച്ചത് ഒരേതരം സ്ഫോടക വസ്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
ഒബാമക്കും ക്ലിന്റണും സ്ഫോടകവസ്തു പാഴ്സലിൽ; സിഎൻഎൻ ഓഫീസ് ഒഴിപ്പിച്ചു