ഈ പോരാട്ടത്തിന്റെ കാതൽ ബന്ധം സാധാരണനിലയിലാക്കുന്നതാണെന്ന് കരുതുന്നില്ലെന്നും ഇത് ഒരിക്കലും ഒരു ഉത്തരമായിരിക്കില്ലെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് ലോൽവാഹ് അൽ - ഖട്ടർ പറഞ്ഞു. തിങ്കളാഴ്ച ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹറിനും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള കരാറിൽ വൈറ്റ് ഹൗസിൽ വച്ച് ഒപ്പ് വയ്ക്കാനിരിക്കേയാണ് അൽ - ഖത്തറിന്റെ പ്രസ്താവന. അതേസമയം, ഇസ്രയേൽ - യു എ ഇ കരാർ വാഷിംഗ്ടണിൽ ഒപ്പുവച്ചു.
advertisement
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ, സുരക്ഷ, മറ്റ് ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ കരാർ സാധാരണ നിലയിലാക്കും. അതേസമയം, കരാർ ഒപ്പുവയ്ക്കലിനെ അറബ് രാജ്യങ്ങളുടെ വഞ്ചനയായാണ് പലസ്തീനികൾ കാണുന്നത്.
അതേസമയം, വാഷിംഗ്ടണിൽ വച്ച് ഇസ്രായേലും യു എ ഇയും സമാധാന കരാർ ഒപ്പുവച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ച് നടന്ന ചടങ്ങിലാണ് കരാർ ഒപ്പിടൽ നടന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യു എ ഇയെ പ്രതിനിധീകരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റ് ഹൗസിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ അധ്യക്ഷനായി.
