പലപ്പോഴും തങ്ങൾ വിവാഹമോചിതയായെന്ന വിവരം സ്ത്രീകൾ അറിയാറില്ല. ഇത് സംബന്ധിച്ച് ധാരാളം പരാതി ഉയർന്നിിരുന്നു. തന്നെ അറിയിക്കാതെ വിവാഹമോചനം നേടിയ ശേഷം ഭർത്താവ് ശാരീരിക ബന്ധം തുടർന്നുവെന്നും ഇത് വലിയ അപരാധമാണെന്നും കാട്ടി ഒരു യുവതി കോടതിയെയും സമീപിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ നിയമം സൗദി നടപ്പാക്കുന്നത്.
Also Read-SHOCKING: 14 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു
സൗദി നീതി വകുപ്പിൻറെ നിർദേശ പ്രകാരം ഇനി മുതൽ ഒരു സ്ത്രീ വിവാഹിതയായാലും വിവാഹ മോചിത ആയാലും അത് സംബന്ധിച്ച വിവരം അവരുടെ ഫോണുകളിൽ സന്ദേശമായെത്തും. ഒരു സ്ത്രീക്കെതിരെ വിവാഹ മോചന കേസ് ഫയല്‍ ചെയ്യപ്പെട്ടാൽ കുടുംബ കോടതിയാകും ഈ വിവരം അവരിലെത്തുക. വിശദമായ വിവരങ്ങൾ നീതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും. ഈ വിവരങ്ങൾ ആ സ്ത്രീക്ക് മാത്രമെ ലഭ്യമാവുകയുള്ളു.
advertisement
പ്രതിഷേധം ഫലം കണ്ടു; ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിച്ചു
വിവാഹ മോചിതയായി എന്ന വിവരം പെട്ടെന്ന് ലഭിക്കുന്നതിൽ നിന്നുള്ള ഞെട്ടൽ ഒഴിവാക്കാൻ വിവാഹ മോചനം എന്ന വാക്ക് സന്ദേശത്തിൽ ഉൾപ്പെടുത്തില്ല എന്നും അറിയിച്ചിട്ടുണ്ട്. പകരം കോടതി ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദാംശങ്ങൾക്കായി കോടതിയെ ബന്ധപ്പെടുക എന്നും മാത്രമാകും സന്ദേശം.
വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരവും ഇത്തരത്തിൽ സ്ത്രീകളെ അറിയിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ഒരു സുപ്രധാന ചുവടായാണ് പുതിയ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.