TRENDING:

Corona Virus LIVE: സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ; തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

Last Updated:

Corona Virus LIVE Updates: രോഗബാധ സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയി. ഇതില്‍ 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് ബാധിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തെറ്റായപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുകയാണെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. ഞായറാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും മന്ത്രി അറിയിച്ചു. അതേസമയം, കൊറോണയെ പ്രതിരോധിക്കാൻ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയിൽ മെഡിക്കൽ കോളേജും ജനറൽ ആശുപത്രികളും കൂടാതെ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ഒരുക്കും. ജില്ലയിലാകെ 124 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. സാംപിൾ പരിശോധനകൾ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ കേന്ദ്രം അനുമതി നൽകിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.നേരത്തെ കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽനിന്ന് എത്തിയ വിദ്യാർഥിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
advertisement

തത്സമയ വിവരങ്ങൾ ചുവടെ...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Corona Virus LIVE: സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ; തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories