TRENDING:

വത്തിക്കാനില്‍ വനിത ആദ്യമായി പ്രധാന ചുമതലയില്‍; സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ പ്രിഫെക്ട് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു

Last Updated:

ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോണ്‍സൊലേറ്റ മിഷണറീസ് സന്യാസഭാംഗമാണ് സിസ്റ്റര്‍ സിമോണ ബ്രാംബില്ല. എല്ലാ സന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കാര്യാലയത്തിന്റെ (കൂരിയ) പ്രീഫെക്ട് ആയാണ് സിമോണ ബ്രാംബില്ലയെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പാപ്പ
advertisement

ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം. വത്തിക്കാനില്‍ ചില കാര്യാലയങ്ങളില്‍ സ്ത്രീകളെ സഹമേധാവിയായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയുടെ കേന്ദ്രഭരണകാര്യാലയമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രീഫെക്ടായി ഒരു സ്ത്രീയെ നിയമിക്കുന്നത് ഇതാദ്യമാണ്.

ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ പ്രിഫെക്ട്) കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയേയും നിയമിച്ചു. ദിവ്യബലി ഉള്‍പ്പെടെയുള്ള ചില കര്‍മങ്ങള്‍ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ പുരോഹിതന്‍മാരാണ് ഇവ ചെയ്യുന്നത്. അതിനാലാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയെ പ്രോ പ്രിഫെക്ടായി നിയമിച്ചത്.

advertisement

മതകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ളയാളാണ് 59കാരിയായ സിസ്റ്റര്‍ ബ്രാംബില്ല. ജെസ്യൂട്ട്, ഫ്രാന്‍സിസ്‌കന്‍ ഉള്‍പ്പെടെയുള്ള സന്യാസസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സിസ്റ്റര്‍ ബ്രാംബില്ല മേല്‍നോട്ടം വഹിക്കുക.

Summary: Sister Simona Brambilla becomes first woman to head an office in Vatican. The Italian nun is a member of the Consolata Missionaries religious order. She will serve as the prefect of the Dicastery for the Institutes of Consecrated Life and Societies of Apostolic Life

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
വത്തിക്കാനില്‍ വനിത ആദ്യമായി പ്രധാന ചുമതലയില്‍; സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ പ്രിഫെക്ട് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു
Open in App
Home
Video
Impact Shorts
Web Stories