വിചിത്രവും രസകരവുമായ സംഭവമാണ് അടുത്തിടെ പാകിസ്ഥാൻ പാർലമെന്റിൽ അരങ്ങേറിയത്. പാർലമെന്റിന്റെ തത്സമയ സെഷനിലിടെ ഒരു കഴുത അപ്രതീക്ഷിതമായി സെനറ്റ് ചേംബറിൽ പ്രവേശിച്ചു. പാർലമന്റ് ഹാളിലേക്ക് പെട്ടെന്നുള്ള കഴുതയുടെ രംഗപ്രവേശനം അംഗങ്ങളിൽ ഒരുപോലെ ഞെട്ടലും ചിരിയും പടർത്തി. പാർമെന്റിൽ ചർച്ച നടക്കുന്നതിനിടെ കസേരകളും മറ്റും തള്ളിമറിച്ചുകൊണ്ട് കഴുത ഓടിക്കയറുകയായിരുന്നു.
advertisement
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ കഴുതയെ പിടിക്കാൻ ഓടിയെങ്കിലും ഒരു പതർച്ചയും കൂടാതെ കഴുത എംപിമാർക്കിടയിൽ കൂടി ഓടി. കഴുത വരുന്നത് കണ് "മൃഗങ്ങൾക്കും നമ്മുടെ നിയമങ്ങളിൽ ഒരു പങ്കു വേണം" എന്ന് സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനി പറഞ്ഞത് സഭയിൽ ചിരി പടർത്തി. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ കഴുതയെ പിടിച്ച് പുറത്തു കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവം ഒരു മീം ഫെസ്റ്റാക്കി മാറ്റി. 'കഴുതകളുടെ പാർലമെന്റിൽ ഒന്നുകൂടി വന്നു' എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. കഴുത സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുകകളെയും കാണാനും സംസാരിക്കാൻ വന്നതെന്നുമായിരുന്നു മറ്റൊരു കമന്റ്. മറ്റൊരാൾ അവന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് കഴുത ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. ആ കഴുത അവന്റെ വീട് കണ്ടു എന്നും ഒരാൾ കമന്റ് ചെയതു.
അതേസമയം, കഴുത എങ്ങനെയാണ് പാർലമെന്റ് ഹാളിൽ കയറിയതെന്ന് കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സുരക്ഷിതമല്ലാത്ത സർവീസ് ഇടനാഴിയിലൂടെയാകാം കഴുത സമീപത്തുള്ള തൊഴുത്തിൽ നിന്ന് വഴിതെറ്റി അകത്തുകടന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
