പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2 കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് 8 ബോംബുകളാണ് പോച്ചിയോൺ നഗരത്തിലെ ജനവാസ മേഖലയിലേക്ക് പതിച്ചത്. രണ്ട് കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഒരു ഭാഗവും ഒരു ട്രക്കും തകർന്നു. പരിക്കേറ്റ 15 പേരിൽ 2 പേരുടെ നില ഗുരുതരമാണ്.
പൈലറ്റ് തെറ്റായ നിർദ്ദേശം നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദക്ഷിണകൊറിയൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വ്യോമസേനയും അറിയിച്ചു.
advertisement
അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന വാർഷിക സൈനികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയും യുഎസ് സേനയും തങ്ങളുടെ ആദ്യത്തെ സംയുക്ത ലൈവ്-ഫയർ അഭ്യാസങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 06, 2025 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ; 15 പേർക്ക് പരിക്ക്