സംഭവത്തില്‍ ഗാര്‍സിയയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിന് രൂപമാറ്റം സംഭവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്റ്റാര്‍ബക്‌സിനെതിരെ പരാതിയുമായി ഗാര്‍സിയ രംഗത്തെത്തിയത്. ഗാര്‍സിയയ്ക്ക് കൈമാറിയ പാനീയമടങ്ങിയ ബോക്‌സിന്റെ ലിഡ് ജീവനക്കാര്‍ ശരിയായി ഉറപ്പിച്ചിരുന്നില്ല. അതാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
'' കോടതി വിധി നിര്‍ണായക ചുവടുവെപ്പാണ്. ഉപഭോക്തൃ സുരക്ഷയെ അവഗണിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത സ്റ്റാര്‍ബക്‌സിന് ഇതൊരു മുന്നറിയിപ്പാണ്,'' ഗാര്‍സിയയുടെ അഭിഭാഷകനായ നിക്ക് റൗളി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ മൈക്കല്‍ ഗാര്‍സിയയ്ക്ക് സംഭവിച്ച ദുരന്തത്തില്‍ തങ്ങള്‍ സഹതപിക്കുന്നുവെന്നും എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ തെറ്റുകാരാണെന്ന കോടതിയുടെ തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സ്റ്റാര്‍ബക്‌സ് അറിയിച്ചു. ചൂടുള്ള പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ തങ്ങളുടെ സ്റ്റോറുകളില്‍ നിന്ന് ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് അറിയിച്ചു.
advertisement