TRENDING:

കമല ഹാരിസിനോ ട്രംപിനോ? അമേരിക്കൻ തിരഞ്ഞെടുപ്പിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

Last Updated:

നാസ ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ ടെക്സസിലെ നിയമസഭാംഗങ്ങൾ 1997ൽ ബിൽ പാസാക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: പേടകത്തിലെ തകരാറിനെ തുടർന്ന് 8 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും വരാനിരിക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. ഈ വർഷം നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവരും ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
(PTI)
(PTI)
advertisement

‘പൗരന്മാർ എന്ന നിലയിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഞാൻ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്, അത് വളരെ രസകരമാണ്’- ഇന്ത്യൻ വംശജയായ സുനിത വില്യംസ് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞു.

നാസയിൽ നിന്നുള്ള ബഹിരാകാശയാത്രികരായ ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയ സാഹചര്യത്തിൽ 2025 ഫെബ്രുവരി വരെ അവിടെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹിരാകാശയാത്രികർ താമസിക്കുന്ന ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥികളുടെ ബാലറ്റുകൾ ഡിജിറ്റലായി ഇന്ററാക്ടീവ് ചെക്ക്ബോക്സുകൾ അടങ്ങിയ പിഡിഎഫ് ഫയലായി അയക്കുകയാണ് ചെയ്യുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, ബാലറ്റുകൾ ഇലക്ട്രോണിക് വഴി ഭൂമിയിലേക്ക് തിരിച്ചയക്കും.

advertisement

സുരക്ഷയുടെ ഭാഗമായി ഹൂസ്റ്റണിലെ നാസയുടെ മിഷൻ കൺട്രോൾ സെൻററിലേക്ക് അയക്കുന്നതിന് മുമ്പ് ബാലറ്റുകൾ എൻക്രിപ്റ്റ് ചെയ്യുമെന്നും മാധ്യമങ്ങൾ പറയുന്നു.

നാസ ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ ടെക്സസിലെ നിയമസഭാംഗങ്ങൾ 1997ൽ ബിൽ പാസാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Sunita Williams and Butch Wilmore will cast their votes in the upcoming US presidential election from Space

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കമല ഹാരിസിനോ ട്രംപിനോ? അമേരിക്കൻ തിരഞ്ഞെടുപ്പിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും
Open in App
Home
Video
Impact Shorts
Web Stories