റിലേഷൻസ് അറിയിച്ചു. ശനിയാഴ്ച്ച പുലർച്ചെയാണ് പഞ്ചാബിലെ മിയാൻവാലിയിലുള്ള വ്യോമസേനാ താവളത്തിൽ ആക്രമണം നടന്നത്.
പാകിസ്ഥാനിലെ ഭീകര സംഘടനയായ തെഹ് രീക് -ഇ- ജിഹാദ് (ടിടിപി)ആണ് ആക്രമണം നടത്തിയത്. അക്രമികളെ മുഴുവൻ കൊലപ്പെടുത്തിയതായി ഡയറക്ടർ ജനറൽ-ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഭീകരാക്രമണത്തിൽ മൂന്ന് യുദ്ധ വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, യുദ്ധവിമാനം തകർന്നതായുള്ള വാർത്ത പാക് സൈന്യം നിഷേധിച്ചു.
കഴിഞ്ഞയാഴ്ചപാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഖൈബർ ജില്ലയിലെ തിരഹിൽ സൈനിക ഓപ്പറേഷൻ നടത്തി. ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 04, 2023 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാൻ വ്യോമസേന പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണം; 9 ഭീകരവാദികളെ കൊലപ്പെടുത്തിയതായി പാക് ആർമി