TRENDING:

ഇറാനെതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക; ആയത്തുള്ള ഖമേനിക്ക് 'ധനകാര്യ' വിലക്ക്

Last Updated:

യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട പശ്ചാത്തലത്തിലാണ് ഉപരോധമെന്നാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടണ്‍: ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇതു സംബന്ധിച്ച ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പു വച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയിൽ ധനകാര്യ ബന്ധങ്ങളിൽനിന്നു വിലക്കുന്നതാണ് ഉപരോധം. കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട പശ്ചാത്തലത്തിലാണ് ഉപരോധമെന്നാണ് വിവരം. എന്നാൽ ഈ സംഭവം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏർപ്പെടുത്തുമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് തിരിച്ചടിച്ചു.
advertisement

അതേസമയം, ഇറാൻ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചർച്ച നടത്തി. ഇതിനിടെ, ഒമാൻ ഉൾക്കടലിനുമീതെയും ഇറാൻ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യൻ എയർലൈൻസ് ഒഴിവാക്കി. സമയനഷ്ടവും ചെലവും വർധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണ് എയര്‍ലൈൻസ് അധികൃതരുടെ നിലപാട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനെതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക; ആയത്തുള്ള ഖമേനിക്ക് 'ധനകാര്യ' വിലക്ക്