ICC World Cup 2019: ഷാക്കിബ് മാജിക്കിൽ ബംഗ്ലാദേശിന് 62 റൺസ് വിജയം

Last Updated:

263 വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി.

ലണ്ടൻ: സതാംപ്ടനിൽ ഇന്ന് നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസ് വിജയം. അഫ്ഗാനിസ്ഥാന്‍റെ അഞ്ചു വിക്കറ്റുകൾ നേടിയ ഷാക്കിബാണ് ബംഗ്ല വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 262 റൺസ് എടുത്തിരുന്നു.
എന്നാൽ, 263 വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസെടുത്തത്. ഏകദിനത്തിലെ 45 ാം അർദ്ധസെഞ്ച്വറിയാണ് ഇന്ന് ഷാക്കിബ് അൽ ഹസൻ കുറിച്ചത്.
നായിബ്, റഹ്മത്ത് ഷാ (24), അസ്ഗർ അഫ്ഗാൻ(20), മുഹമ്മദ് നബി (പൂജ്യം), നജീബുല്ല സാദ്രാൻ (23) എന്നിവരുടെ വിക്കറ്റുകളും ഷാക്കിബ് നേടി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ഷാക്കിബ് മാജിക്കിൽ ബംഗ്ലാദേശിന് 62 റൺസ് വിജയം
Next Article
advertisement
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
  • പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പാക്കാൻ പുളിക്കക്കണ്ടം കുടുംബവും സ്വതന്ത്രരും നിർണ്ണായകമായി.

  • 21 കാരിയായ ദിയ പുളിക്കക്കണ്ടം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ആകുന്നു.

  • കോൺഗ്രസ് വിമത മായാ രാഹുൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എത്തും; കേരള കോൺഗ്രസ് എം പ്രതിപക്ഷം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement