ഒക്ടോബറില്‍ 4000 സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അയച്ച ഇമെയിലിലാണ് ടൂളിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം സർവകലാശാല അറിയിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ ടൂളിയുടെ തീവ്ര വലതുപക്ഷ വീക്ഷണങ്ങളുടേ പേരിലാണ് സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ആരോപിച്ചു.
സര്‍വകലാശാല കൗണ്‍സില്‍ ചെയര്‍മാനായ മാര്‍ക്ക് ക്വാള്‍ട്ടറാണ് ഒക്ടോബര്‍ 11ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇപ്പോള്‍ 65 വയസ്സുള്ള ടൂളി മുമ്പ് ഹൈദരാബാദില്‍ ജോലി ചെയ്യുമ്പോള്‍ ഒരു സ്ത്രീയുമായി ബന്ധത്തിലായിരുന്നുവെന്ന് മുന്‍ ഭാര്യ അവകാശപ്പെട്ടതായി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
2020 മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിന്റെ വൈസ് ചാന്‍സലറാണ് അദ്ദേഹം. വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രൊഫസര്‍ ടൂളി ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തെ പുറത്താക്കാന്‍ അവസരം കാത്തിരുന്ന ജീവനക്കാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്ന് സര്‍വകലാശാലയിലെ മറ്റ് പ്രൊഫസര്‍മാര്‍ ആരോപിച്ചു.
2020ല്‍ സര്‍ ആന്റണി സെല്‍ഡന്റെ പിന്‍ഗാമിയായാണ് പ്രൊഫസര്‍ ടൂളി ബക്കിംഗ്ഹാം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത്. ബ്രിട്ടീഷ് കാംപസുകളില്‍ ഉടനീളം ശക്തിപ്രാപിച്ച 'റദ്ദാക്കുക സംസ്‌കാരത്തിനെതിരേ'(Cancel Culture) പരസ്യമായി നിലപാട് വ്യക്തമാക്കിയാളാണ് പ്രൊഫസര്‍ ടൂളി.
ടൂളിക്കെതിരേയുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍വകലാശാല ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ യോഗം ബുധനാഴ്ച ചേര്‍ന്നിരുന്നു.