നേരത്തെ ഖത്തറിലെ ഒരു പൊതുപരിപാടിയിൽ വ്യാപാരം കൂട്ടാമെന്ന് താൻ വാഗ്ദാനം നൽകിയത് കൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നങ്ങൾ ഒഴിവായതെന്നും ഡോണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്കെതിരെയും ട്രംപ് നിലപാടെടുത്തു. ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് കമ്പനിയുടെ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇന്ത്യയിലെ ഉയർന്ന താരിഫാണ് അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടയത്. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇന്ത്യയിൽ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അദ്ദേഹം സിഇഒയോട് പറഞ്ഞു.
advertisement
എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ച തീർത്തും രണ്ട് കക്ഷികൾ തമ്മിൽ മാത്രമുള്ളതാകും എന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവർത്തിച്ചു. ഡൽഹിയില്‍ ഹോണ്ടുറാസ് എംബസി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വാർത്താ ഏജൻസികളോടായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ചർച്ചകൾ തുടങ്ങാൻ എന്ത് വേണമെന്ന് പാകിസ്ഥാനറിയാം. ഇന്ത്യയ്ക്ക് കൈമാറേണ്ട ഭീകകരുടെ പട്ടിക പാകിസ്ഥാന്‍റെ പക്കലുണ്ട്. ഭീകരകേന്ദ്രങ്ങൾ അടച്ചുപൂട്ടാതെ ഒരു തരം ചർച്ചയ്ക്കുമില്ലെന്നും സംശയലേശമന്യേ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു.