യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തങ്ങള്‍ ഇന്ത്യക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ അടിവരയിട്ട് പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും പറഞ്ഞതുപോലെ അമേരിക്ക ഇന്ത്യക്കൊപ്പമാണ് നില്‍ക്കുന്നത്. എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവര്‍ സുഖപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' അവര്‍ പറഞ്ഞു.
advertisement
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് ശേഷം അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തുകയും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പഹല്‍ഗാം ആക്രണത്തിന് പിന്നിലെ കൊലയാളികളെ ഭൂമിയുടെ ഏതറ്റം വരെയും പിന്തുടരുമെന്നും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ശിക്ഷ നല്‍കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 22 ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളായ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നയതന്ത്രനടപടികള്‍ സ്വീകരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതുള്‍പ്പെടെയുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.