14കാരനെ ലൈംഗികമായി പീഡിപ്പിച്ച യുഎസിലെ മിഡില്‍ സ്‌കൂളിലെ മുന്‍ അധ്യാപിക മെലീസ മേരി കുര്‍ട്ടിസിന്റെ ജയില്‍ശിക്ഷയാണ് ഒരു വര്‍ഷമാക്കി കുറച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന മെലീസയ്ക്ക് അഞ്ച് വര്‍ഷത്തെ നല്ലനടപ്പിനും (probationary period ) കോടതി വിധിച്ചിട്ടുണ്ട്.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ലേക് ലാന്‍ഡ് പാര്‍ക്ക് മിഡില്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മെലീസ. ഒരുദിവസം അതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റയ്ക്ക് നില്‍ക്കുന്നത് മെലീസ കണ്ടു.
advertisement
കുട്ടിയുമായി മെലീസ പരിചയത്തിലാകുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളില്‍ 20ലേറെ തവണ മെലീസ ഈ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സ്‌കൂളില്‍വെച്ചും മെലീസയുടെ കാറിലും വീട്ടിലും വെച്ചാണ് കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയത്.
കൂടാതെ മെലീസ കുട്ടിയ്ക്ക് ലഹരിമരുന്നുകളും മദ്യവും നല്‍കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മെലീസയ്‌ക്കെതിരെ ലൈംഗികാരോപണങ്ങളുമായി ഈ വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. ഇതോടെ അധികൃതര്‍ മെലീസയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് വ്യക്തമാകുകയും ചെയ്തു. കേസില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ഇവരുടെ ജയില്‍ ശിക്ഷ ഒരുവര്‍ഷമാക്കി കുറയ്ക്കാന്‍ കോടതി തീരുമാനിച്ചത്.
ജയിലില്‍ നിന്ന് മോചിതയാകുന്ന ദിവസം മുതല്‍ അടുത്ത 25 വര്‍ഷം വരെ ഇവരെ ലൈംഗിക കുറ്റവാളിയായി (sex offender) പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇക്കാലയളവില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ മേല്‍നോട്ടമില്ലാത്തെ പ്രായപൂര്‍ത്തിയാകാത്തവരുമായി ഇടപെഴകാനും മെലീസയ്ക്ക് കഴിയില്ലെന്ന് വിധിയില്‍ പറയുന്നു.
മേരിലാന്‍ഡിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി പരിശോധിക്കാം. 16 വയസിന് താഴെയുള്ളവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇവിടെ ഗൗരവമായ കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ക്ക് കനത്ത ശിക്ഷയും നല്‍കിവരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലെ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ഇവര്‍ ഇടപെഴകുന്നത് തടയാനും ഇതിലൂടെ സാധിക്കും. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ പ്രൊബേഷന്‍ അഥവാ നല്ലനടപ്പിനായി കോടതി വിധിക്കും. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ഇവരുടെ ഇടപെഴകലുകള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മേല്‍നോട്ടവും ഉണ്ടാകും.