TRENDING:

കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാല്‍ വരുന്ന 5 കാര്യങ്ങള്‍ എന്തൊക്കെ?

Last Updated:

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറണമെന്ന നിര്‍ദേശവുമായി രംഗത്ത് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറണമെന്ന നിര്‍ദേശവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. 2024 നവംബര്‍ അഞ്ചിന് ട്രംപും ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നുവന്നത്.
News18
News18
advertisement

താരിഫുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നത്. കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ 2024 ഡിസംബര്‍ 16ന് കാനഡയുടെ ധനമന്ത്രിയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചതും വാര്‍ത്തയായി. പിന്നീടുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയിലും കലാശിച്ചത്. ട്രൂഡോ രാജിവെച്ച അന്ന് തന്നെ കാനഡ യുഎസില്‍ ലയിക്കണമെന്ന അഭിപ്രായം ട്രംപ് ആവര്‍ത്തിച്ചു.

'' കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറുന്നത് ആഗ്രഹിക്കുന്ന നിരവധി പേര്‍ കാനഡയിലുണ്ട്. കാനഡയ്ക്ക് വേണ്ടി വന്‍ വ്യാപാരകമ്മികളും സബ്സിഡികളും തുടരാന്‍ ഇനി അമേരിക്കയ്ക്ക് കഴിയില്ല. ഇതറിയാവുന്നതുകൊണ്ടാണ് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാല്‍ താരിഫുകള്‍ ഉണ്ടാകില്ല,'' എന്നാണ് ട്രംപ് കുറിച്ചത്. ഇതോടെ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ ആളിക്കത്തി. യഥാര്‍ത്ഥത്തില്‍ കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായാല്‍ എന്താണ് സംഭവിക്കുകയെന്ന് പലരും ചോദിച്ചു. അതേപ്പറ്റി പരിശോധിക്കാം.

advertisement

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായാല്‍ സംഭവിക്കുന്ന അഞ്ച് കാര്യങ്ങള്‍

ഭൂവിസ്തൃതി: കാനഡ അമേരിക്കയുടെ ഭാഗമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി അമേരിക്ക മാറും. വലിപ്പത്തില്‍ റഷ്യയെ മറികടക്കാന്‍ അമേരിക്കയ്ക്ക് കഴിയും.

സമ്പദ്‌വ്യവസ്ഥ: വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായിരിക്കും കാനഡ. കൂടാതെ സാമ്പത്തികസ്ഥിതിയില്‍ മൂന്നാമത്തെ വലിയ സംസ്ഥാനമായി കാനഡ മാറും. കാലിഫോര്‍ണിയയും ടെക്‌സാസുമായിരിക്കും ഈ പട്ടികയില്‍ കാനഡയ്ക്ക് മുന്നില്‍. കാനഡയുടെ ലയനം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കും. തല്‍ഫലമായി അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ ചൈനയെ മറികടന്ന് ഏകദേശം 30 ട്രില്യണ്‍ യുഎസ് ഡോളറിലെത്തും.

advertisement

സൈന്യം: കാനഡയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉപയോഗിച്ച് ആര്‍ട്ടിക് പ്രദേശത്ത് സ്വാധീനം ചെലുത്താന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇതിലൂടെ തന്ത്രപ്രധാനമായ വടക്കുപടിഞ്ഞാറന്‍ പാതയുടെ നിയന്ത്രണത്തിലേക്ക് എത്താനും സാധിക്കും. കാനഡയുടെ ഒരുലക്ഷം വരുന്ന സൈന്യത്തെ യുഎസ് സൈന്യത്തിലേക്ക് സംയോജിപ്പിച്ച് നേട്ടങ്ങളുണ്ടാകാന്‍ സാധിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. കൂടാതെ 65 കനേഡിയന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ ജെറ്റുകള്‍, 143 ഹെലികോപ്ടറുകള്‍, കനേഡിയന്‍ നാവികസേനയുടെ 14 യുദ്ധകപ്പലുകള്‍, നാല് അന്തര്‍വാഹിനികള്‍ തുടങ്ങിയവയും അമേരിക്കയുടെ നിയന്ത്രണത്തിന് കീഴിലാകും.

വിഭവങ്ങള്‍: കാനഡ യുഎസില്‍ ലയിക്കുന്നതോടെ വിശാലമായ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. ആര്‍ട്ടിക് വിഭവങ്ങള്‍ ഉപയോഗിക്കാനും കാനഡയുടെ പ്രകൃതിദത്ത വിഭവങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്കയ്ക്ക് കഴിയും. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലശേഖരവും ആഗോള ഇന്ധനശേഖരത്തിന്റെ 13 ശതമാനവും കൈയടക്കാന്‍ അമേരിക്കയ്ക്ക് കഴിയും. ഇന്ധനശേഖരത്തിന്റെ കാര്യത്തില്‍ റഷ്യ,ഇറാഖ്, ഇറാന്‍ എന്നിവയെ മറികടക്കാനും യുഎസിന് സാധിക്കും.

advertisement

ജനസംഖ്യ: കാനഡ അമേരിക്കയില്‍ ലയിക്കുന്നതോടെ അമേരിക്കയുടെ ആകെ ജനസംഖ്യ 40 ദശലക്ഷം വര്‍ധിച്ച് 380 ദശലക്ഷമായി മാറും.

ലയനം സാധ്യമാണോ?

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറുമെന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ലയനത്തിന് വെല്ലുവിളി തീര്‍ക്കുന്നു. കൂടാതെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ബന്ധങ്ങളും ലയനസാധ്യത അപ്രായോഗികമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാല്‍ വരുന്ന 5 കാര്യങ്ങള്‍ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories