TRENDING:

Five Eyes | എന്താണ് ഫൈവ് ഐസ്? കാനഡയ്ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് 'അഞ്ചു കണ്ണുകൾ' എന്ന് യുഎസ്

Last Updated:

ഹ്യൂമന്‍ ഇന്റലിജന്‍സ്, സിഗ്നല്‍ ഇന്റലിജന്‍സ്, സുരക്ഷ, പ്രതിരോധ ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം കൈമാറി വരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാനഡയിലെ യുഎസ് പ്രതിനിധി. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റാണെന്ന കാനഡയുടെ വാദം ഫൈവ് ഐസ് പാർട്ട്നേഴ്സിൽ (five eyes partners) നിന്നുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണെന്നാണ് യുഎസ് പ്രതിനിധിയുടെ വെളിപ്പെടുത്തല്‍.
(Image: AFP)
(Image: AFP)
advertisement

ജൂണ്‍ 18നാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഹര്‍ദീപിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ഇതിനുപിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വാദം. ട്രൂഡോയുടെ വാദത്തെ തള്ളി ഇന്ത്യാ ഗവണ്‍മെന്റും രംഗത്തെത്തിയിരുന്നു.

കാനഡയ്ക്ക് ‘ഫൈവ് ഐ’ നല്‍കിയ വിവരമെന്ത്?

”ഇത് പരസ്പരം കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളുടെ കാര്യമാണ്. ഇതേപ്പറ്റി കാനഡയും യുഎഎസ്എയും തമ്മില്‍ ആശയവിനിമയം നടത്തി വരുന്നു. ഇതില്‍ കൂടുതല്‍ ഇതേപ്പറ്റി സംസാരിക്കാന്‍ കഴിയില്ല,” എന്ന് കാനഡയിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് കോഹന്‍ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

advertisement

വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമാണ് ഹര്‍ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വിശ്വസിക്കാന്‍ കാനഡയെ പ്രേരിപ്പിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കൊലപാതവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെപ്പറ്റിയോ അതില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ ബന്ധിപ്പിക്കുന്ന തെളിവുകളെപ്പറ്റിയോ യുഎസിന് അറിവില്ലായിരുന്നു എന്നാണ് പാശ്ചാത്യ സഖ്യകക്ഷി വൃത്തങ്ങള്‍ പറയുന്നത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കില്‍ അക്കാര്യം കാനഡയെ അറിയിക്കുമായിരുന്നുവെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി.

കൂടാതെ കനേഡിയന്‍ സര്‍ക്കാര്‍ നിജ്ജറിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പാശ്ചാത്യ സഖ്യകക്ഷി വൃത്തങ്ങള്‍ അറിയിച്ചു.

advertisement

എന്താണ് five eyes? ആരാണ് സഖ്യത്തിലെ പങ്കാളികള്‍?

ഫൈവ് ഐസ് ഇന്റലിജന്‍സ് ഓവര്‍സൈറ്റ് ആന്‍ഡ് റിവ്യൂ കൗണ്‍സില്‍ അഥവാ FVEY എന്നും ഈ സഖ്യം അറിയപ്പെടുന്നു. അഞ്ച് രാജ്യങ്ങളാണ് ഈ സഖ്യത്തിലെ പ്രധാന പങ്കാളികള്‍. ഓസ്ട്രേലിയയുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി, കാനഡയിലെ ഇന്റലിജന്‍സ് റിവ്യൂ കമ്മിറ്റി, ന്യൂസിലാന്റിലെ ദ കമ്മീഷണർ ഓഫ് ഇന്റലിജെൻസ് വാറന്റ്സ് ആൻഡ് ദ ഓഫീസ് ഓഫ് ദ ഇൻസ്പെക്ടർ ജനറൽ ഓഫ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി (the Commissioner of Intelligence Warrants and the Office of the Inspector-General of Intelligence and Security) യുകെയിലെ ഇന്‍വെസ്റ്റിഗേറ്ററി പവേര്‍സ് കമ്മീഷണര്‍ ഓഫീസ്,

advertisement

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് എന്നിവയാണ് ഈ സഖ്യത്തിലെ പ്രധാന അംഗങ്ങള്‍. യുഎസ് ആണ് ഈ സഖ്യത്തെ മുന്നോട്ട് നയിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധാനന്തരം യുഎസ്എയും യുകെയും തമ്മിലുള്ള യുകെയുഎസ്എ കരാര്‍ 1946 ഓടെ പ്രാബല്യത്തിലായി. 1956ല്‍ ഈ കരാര്‍ വിപൂലികരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഈ സഖ്യത്തില്‍ അംഗങ്ങളാകുകയും ചെയ്തു.

five eyes ന്റെ ലക്ഷ്യമെന്ത്?

ഹ്യൂമന്‍ ഇന്റലിജന്‍സ്, സിഗ്നല്‍ ഇന്റലിജന്‍സ്, സുരക്ഷ, പ്രതിരോധ ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം കൈമാറി വരുന്നു. പ്രധാന ലക്ഷ്യങ്ങള്‍;

advertisement

1. പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ വിവരങ്ങളും വീക്ഷണങ്ങളും കൈമാറുക.

2. അവലോകനവുമായി ബന്ധപ്പെട്ട മികച്ച രീതികള്‍ താരതമ്യം ചെയ്യുക.

3. പൊതുജനവിശ്വാസം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സുതാര്യത നിലനിര്‍ത്തുക.

അമേരിക്കയുടെ നിലപാട്

സഖ്യകക്ഷികള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിനാല്‍ ഈ വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ അമേരിക്കന്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാനഡയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യയുമായി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇന്ത്യയുടെ വാദം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
Five Eyes | എന്താണ് ഫൈവ് ഐസ്? കാനഡയ്ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് 'അഞ്ചു കണ്ണുകൾ' എന്ന് യുഎസ്
Open in App
Home
Video
Impact Shorts
Web Stories