TRENDING:

നിയമവിരുദ്ധമായി വന്നാൽ നാടുകടത്തും’; കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി ട്രംപിന്റെ വാലൻൻ്റൈൻ ദിനസന്ദേശം

Last Updated:

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ തുടരുന്നതിനിടെ വിവാദ പോസ്റ്റുമായി വൈറ്റ് ഹൗസ്. വാലൻൻ്റൈൻ ദിനത്തിലാണ് വൈറ്റ് ഹൈസ് വിവാദ പോസ്റ്റ് പങ്കുവച്ചത്. ഇത് സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ‌ക്കാണ് വഴിയൊരുക്കിയത്.
News18
News18
advertisement

‘‘റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റ് പൂക്കൾ നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരുന്നവരെ ഞങ്ങൾ നിങ്ങളെ നാടുകടത്തും’’ – എന്നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അതിർത്തി മേധാവി തോമസ് ഹോമന്റെയും കർക്കശമായ മുഖങ്ങൾ നൽകിയായിരുന്നു വൈറ്റ് ഹൗസ് എക്സിൽ പോസ്റ്റ് പങ്കുവച്ചത്.

വൈറ്റ് ഹൗസിലെ വിവാദ പോസ്റ്റിന് പിന്നാലെ സോഷ്യൽമീഡിയയിൽ അനകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. എത്ര നാണക്കേടാണ്, ഇത് വെറുപ്പുളവാക്കുന്നതാണ്, വർഗ്ഗരഹിതമാണ്, പ്രണയത്തെക്കുറിച്ച് പറയാൻ ഉദ്ദേശിച്ച ഒരു ദിവസത്തിൽ ഇങ്ങനെ പറയരുത്, എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങൾ.

advertisement

എന്നിരുന്നാലും, കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനെ ചിലർ അം​ഗീകരിക്കുന്നുമുണ്ട്. 'എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.", "നിങ്ങൾ നിയമം ലംഘിക്കുമ്പോൾ അനന്തരഫലങ്ങളുണ്ട്. ഇത് 100% സാധാരണമാണ്," -എന്നിങ്ങനെയാണ് ട്രംപിനെ പിന്തുണക്കുന്നവർ കുറിച്ചത്.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്. കഴിഞ്ഞ ദിവം മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യുഎസിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക്, തോമസ് ഹോമൻ മുന്നറിയിപ്പ് നൽകിയതും ഏറെ വിവാദത്തിന് വഴി വച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
നിയമവിരുദ്ധമായി വന്നാൽ നാടുകടത്തും’; കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി ട്രംപിന്റെ വാലൻൻ്റൈൻ ദിനസന്ദേശം
Open in App
Home
Video
Impact Shorts
Web Stories