ഇതുവരെ 18 രാജ്യങ്ങളിലാണ് നോവൽ കൊറോണ റിപ്പോർട്ട് ചെയ്തത്. പൗരന്മാരെ ചൈനയിൽ നിന്ന് തിരികെയെത്തിക്കാൻ മറ്റ് രാജ്യങ്ങൾ ശ്രമങ്ങൾ നടത്തി വരികയാണ്. 374 ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും. 34 മലയാളികളും ഇതിലുൾപ്പെടും.
Corona Virus LIVE: കൊറോണ ബാധിച്ച വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
അതേസമയം. കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിനിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്കാണ് വിദ്യാർഥിനിയെ മാറ്റിയത്.
advertisement
തൃശൂരിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. വിദ്യാർഥിനിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
വിദ്യാർഥിനിയെ കൂടാതെ ഏഴ് പേരാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്. രോഗിയുമായി സമ്പർക്കത്തിലിരുന്ന 52 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ആളുകളെ നിരീക്ഷണത്തിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
