"പുതിയ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ പ്രസ് കോണ്‍ഫറന്‍സ് ബ്രീഫിംഗ് കണ്ടു. അവര്‍ക്ക് നാല്‍പ്പത് വയസ് തോന്നിക്കുന്നുണ്ട്. വളരെ കൃത്യമായാണ് അവര്‍ ഉത്തരങ്ങള്‍ നല്‍കുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നും അവര്‍ക്ക് അറിയാം," ഒരാള്‍ എക്‌സില്‍ കമന്റ് ചെയ്തു.
നിക്കോളാസ് റിച്ചിയോ ആണ് കരോലിന്റെ ഭര്‍ത്താവ്. കരോലിനും ഭര്‍ത്താവും തമ്മില്‍ 32 വയസിന്റെ വ്യത്യാസമുണ്ട്. 59കാരനായ റിച്ചിയോയും കരോലിനും ഒപ്പമുള്ള ചിത്രങ്ങള്‍ വളരെ കുറവാണ്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്ന് കരോലിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. റിച്ചിയോയ്ക്ക് ഒപ്പമുള്ള വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് കരോലിന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
advertisement
ഒരു രാഷ്ട്രീയ പരിപാടിയ്ക്കിടെ തന്റെ മറ്റൊരു സുഹൃത്തുവഴിയാണ് റിച്ചിയോയെ ആദ്യമായി കണ്ടതെന്ന് കരോലിന്‍ പറഞ്ഞു. ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വെച്ചു. 2023ല്‍ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. താന്‍ സ്വപ്‌നം കണ്ടയാളെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് കരോലിന്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2024 ജൂലൈയില്‍ ഇവരുടെ ആദ്യത്തെ മകനായ നികോ പിറക്കുന്നതിന് മുമ്പ് തന്നെ ഇരുവരും വിവാഹം കഴിച്ചു. കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് കരോലിന്‍ അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളിലൊന്നും ഭര്‍ത്താവായ റിച്ചിയോയുണ്ടായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു.
"അദ്ദേഹം സോഷ്യല്‍ മീഡിയ വെറുക്കുന്നു. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. എന്റെ ഏറ്റവും വലിയ ആരാധകനാണ് റിച്ചിയോ. നല്ലൊരു പിതാവും ഞാന്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യനുമാണ് അദ്ദേഹം," എന്നാണ് ലീവിറ്റ് ഒരിക്കല്‍ പറഞ്ഞത്.
വളരെ താഴ്ന്നനിലയില്‍ നിന്ന് കരിയര്‍ ആരംഭിച്ചയാളാണ് നിക്കോളാസ് റിച്ചിയോ. നിലവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ കൂടിയാണ്. റിച്ചിയോ എന്റര്‍പ്രൈസസ് എല്‍എല്‍സി എന്നൊരു കമ്പനിയും ഇദ്ദേഹം നടത്തിവരുന്നു. 2000ലാണ് അദ്ദേഹത്തിന്റെ കരിയറില്‍ കാര്യമായ വളര്‍ച്ചയുണ്ടായത്. 2015ഓടെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തന്റെ പേര് പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂ ഹാംഷെയര്‍, മസാച്യുസെറ്റ്സ്, വൈറ്റ് മൗണ്ടെയ്ന്‍സ് എന്നിവിടങ്ങളില്‍ ഉടനീളം ആസ്തികളുള്ള കമ്പനി കൂടിയാണ് ഇദ്ദേഹത്തിന്റേത്.
2024 ജൂലൈയിലാണ് ഇരുവരും തങ്ങളുടെ ആദ്യത്തെ മകനെ വരവേറ്റത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമെന്നാണ് കരോലിന്‍ ഇതേപ്പറ്റി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുഞ്ഞിന് ജന്മം നല്‍കി ദിവസങ്ങള്‍ക്കകം കരോലിന്‍ തന്റെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അമ്മയുടെ കടമകളും കരിയറും സന്തുലിതമാക്കി നിര്‍ത്തുന്നതിനെപ്പറ്റിയും അവര്‍ സംസാരിച്ചിരുന്നു. എല്ലാത്തിനും റിച്ചിയോ തനിക്ക് പിന്തുണ നല്‍ക്കുന്നുണ്ടെന്നും കരോലിന്‍ വ്യക്തമാക്കി.